ആഗോള മാന്ദ്യത്തിലും കൂസലില്ലാതെ ഇന്ത്യ; താരിഫുകൾ ഏശിയില്ലെന്ന് ലോകബാങ്ക്

ആഗോള സമ്പദ്‌വ്യവസ്ഥ മന്ദഗതിയിൽ തുടരുമ്പോളും ഇന്ത്യ മികച്ച പ്രകടനം തുടരുന്നു എന്ന് ലോകബാങ്കും അന്താരാഷ്ട്ര നാണയ നിധിയും റിപ്പോർട്ട് ചെയ്തു. 2025-ൽ ഇന്ത്യ 6.6% സാമ്പത്തിക വളർച്ച കൈവരിക്കുമെന്നാണ് അമേരിക്കയിലെ വാഷിംഗ്ടൺ ഡിസിയിൽ നടന്ന ലോകബാങ്ക് വാർഷിക യോഗത്തിന്റെ റിപ്പോർട്ടുകൾ പറയുന്നത്.

2024-ൽ 6.5% ആയിരുന്ന ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് 2025-ൽ 6.6% ആയി ഉയരും. ട്രംപിന്റെ താരിഫ് നയങ്ങൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിക്കില്ല എന്ന് ലോകബാങ്ക് റിപ്പോർട്ട് വ്യക്തമാക്കുന്നു. വ്യാപാര തടസ്സങ്ങൾ വർദ്ധിച്ചിട്ടും ഇന്ത്യയിൽ ആഭ്യന്തര വളർച്ച തുടരുന്നതിൻ്റെ സൂചനയാണിത്.

Also Read : ട്രംപിന് മുന്നിൽ നിവർന്നുനിൽക്കാൻ ലോകത്തെ പഠിപ്പിച്ച് മോദി; താരിഫ് ഭീഷണി മുതൽ ടിയാൻജിൻ കൂടിക്കാഴ്ച വരെ

ഭക്ഷ്യവസ്തുക്കളുടെ വിലവർദ്ധനവ് പോലുള്ള വെല്ലുവിളികൾ നിലനിൽക്കുമ്പോഴും, പണപ്പെരുപ്പത്തെ നിയന്ത്രിച്ച് നിർത്താൻ രാജ്യത്തിന് കഴിഞ്ഞു. കേന്ദ്ര സർക്കാരിൻ്റെ മൂലധന നിക്ഷേപം അടിസ്ഥാന സൗകര്യ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചത് വളർച്ചയ്ക്ക് നിർണ്ണായകമായി. വളർച്ചാ നിരക്ക് ഉയരുന്നത് യുവാക്കൾക്കിടയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സ്വകാര്യ നിക്ഷേപം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുമെന്നും വിലയിരുത്തലുകളുണ്ട്.

അതേസമയം, അമേരിക്കൻ താരിഫ് നയങ്ങൾ മറ്റ് ലോകരാജ്യങ്ങളെ ബാധിക്കുമെന്നും, അത് ആഗോള വളർച്ചാ നിരക്ക് 3.2% ആയി കുറയാൻ കാരണമാകുമെന്നും ഐ.എം.എഫ്. റിപ്പോർട്ട് പറയുന്നു. ഈ വർഷം ജൂൺ അവസാനത്തിൽ ഇന്ത്യയുടെ ജി.ഡി.പി. വളർച്ച 7.8% ലേക്ക് ഉയർന്നിരുന്നു. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ചൈനയും സാമ്പത്തിക ക്ഷീണത്തിന്റെ ലക്ഷണങ്ങൾ കാണിക്കുമ്പോഴും ഇന്ത്യ ശക്തമായി നിലകൊള്ളുന്നു എന്നത് ശ്രദ്ധേയമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top