ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യന്‍ ബൗളര്‍മാര്‍; ഓവല്‍ ടെസ്റ്റില്‍ ആറു റണ്‍സ് വിജയം; പരമ്പര സമനിലയില്‍

പരാജയം ഉറപ്പിച്ചെടുത്ത് നിന്ന് പോരാടി കയറി ടീം ഇന്ത്യ. ഇംഗ്ലണ്ടിന് എതിരായ ഓവല്‍ ടെസ്റ്റില്‍ ബൗളര്‍മാരുടെ കരുത്തില്‍ വിജയം നേടി പരമ്പര സമനിലയിലാക്കി ഗില്ലും കൂട്ടരും. അഞ്ചാം ദിനം ഇംഗ്ലണ്ടിന് 35 റണ്‍സും ഇന്ത്യക്ക് നാലു വിക്കറ്റുമായിരുന്നു വിജയത്തിന് വേണ്ടിയിരുന്നത്. എന്നാല്‍ അവസാന നാല് ഇംഗ്ലീഷ് ബാറ്റര്‍മാരെ 29 റണ്‍സ് നേടുന്നതിനിടെ വീഴ്ത്തിയാണ് അപ്രീക്ഷിത വിജയം നേടിയത്. മുഹമ്മദ് സിറാജ് അഞ്ചു വിക്കറ്റും പ്രസിദ്ധ് കൃഷ്ണ നാല വിക്കറ്റും വീഴ്ത്തി.

ആറിന് 339 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് ആക്രമിച്ചാണ് ഇന്നത്തെ കളി തുടങ്ങിയത്. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ ആദ്യ രണ്ടു പന്തുകളും ബൗണ്ടറി കടത്തി. തൊട്ടടുത്ത ഓവറില്‍ ജാമി സ്മിത്തിനെ വീഴ്ത്തി മുഹമ്മദ് സിറാജ് ആദ്യ ബ്രേക്ക് നല്‍കി. ഓവര്‍ട്ടണിനെ വിക്കറ്റിനു മുന്നില്‍ കുടുക്കി സിറാജ് വീണ്ടും കരുത്ത് കാട്ടി. അടുത്ത ഊഴം പ്രസീദ്ധിന്റേതായിരുന്നു. ജോഷ് ടങ്ങിനെ ക്ലീന്‍ ബൗള്‍ഡാക്കി പ്രസിദ്ധ് മത്സരത്തെ ഇന്ത്യക്ക് അനുകൂലമാക്കി.

ക്രിസ് വോക്സിനെ ഒരറ്റത്ത് നിര്‍ത്തി ഗസ് ആറ്റ്കിന്‍സണ്‍ പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല. 86-ാം ഓവറില്‍ ആറ്റ്കിന്‍സന്റെ കുറ്റിതെറിപ്പിച്ച് സിറാജ് ഇന്ത്യയ്ക്ക് ആവേശജയം സമ്മാനിച്ചു. വിജയത്തോടെ പരമ്പര 2-2ന് സമനിലയിലായി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top