ബിൻ ലാദന് അഭയം; ഭീകരവാദത്തിന്റെ കയറ്റുമതിക്കാർ; യുഎന്നിൽ പാക്കിസ്ഥാനെ എടുത്തിട്ടലക്കി ഇന്ത്യയുടെ പെൺപുലി

ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് നടത്തിയ ആരോപങ്ങൾക്ക് ചുട്ട മറുപടി കൊടുത്ത് ഇന്ത്യ. പ്രകോപനങ്ങൾ ഒന്നുമില്ലാതെ ഇന്ത്യ ആക്രമണം നടത്തി, അമേരിക്കൻ ഇടപെടലുകളോടെ ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചു എന്നിങ്ങനെയുള്ള അടിസ്ഥാന രഹിതമായ ആരോപങ്ങളാണ് ഷെഹബാസ് ഷെരീഫ് ഉന്നയിച്ചത്.

ഇന്ത്യന്‍ നയതന്ത്രജ്ഞ പെറ്റല്‍ ഗലോട്ട് പാക്കിസ്ഥാന്റെ തീവ്രവാദ ബന്ധങ്ങളെ തുറന്ന് കാട്ടി കൊണ്ടാണ് ഷെഹബാസ് ഷെരീഫിനുള്ള മറുപടി നൽകിയത്. പഹൽഗാം ഭീകരാക്രമണത്തിന് ഉത്തരവാദിയായ ‘ദി റെസിസ്റ്റന്റ് ഫ്രണ്ട്’ എന്ന ഭീകര സംഘടനയെ സംരക്ഷിക്കുകയും ഒസാമ ബിൻ ലാദന് അഭയം നൽകുകയും ചെയത പാക്കിസ്ഥാന്റെ നിലപാടിനെ ഗലോട്ട് യുഎന്നിൽ തുറന്ന് കാട്ടി.

Also Read : ആക്രമണം പാക്കിസ്ഥാനെ അറിയിച്ചു എന്നത് വാസ്തവം!! വിദേശകാര്യ മന്ത്രിയുടേത് നാവുപിഴയല്ല… സൈന്യം ഇത് മുമ്പേ പറഞ്ഞു

“ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നതിൽ വലിയ പാരമ്പര്യമുള്ള രാജ്യമാണ് പാക്കിസ്ഥാൻ. ഭീകരതക്കെതിരെയുള്ള യുദ്ധത്തിൽ പങ്കാളികളാണെന്നത് പാക്കിസ്ഥാന്റെ നാട്യം മാത്രമാണെന്നും ഒരു ദശാബ്‌ദത്തോളം ഒസാമ ബിൻ ലാദന് അഭയം നൽകിയ രാജ്യമാണ് പാക്കിസ്ഥാനെന്നും” ഗഫ്ലോത്ത് പറഞ്ഞു. നുണ എത്ര വട്ടം ആവര്‍ത്തിച്ചാലും സത്യം മറച്ചുവയ്ക്കാനാവില്ലെന്ന് പറഞ്ഞ് കൊണ്ട് ഗെലോട്ട് പാക്കിസ്ഥാനെ വിമർശിച്ചു.

പാക് ഭീകരാക്രമണത്തിന് മറുപടിയായി നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന് തിരിച്ചടിയായി ഇന്ത്യക്കെതിരെ സന്ധിയില്ലാത്ത ആക്രമണം നടത്തുമെന്നായിരുന്നു പാക്കിസ്ഥാന്റെ ഭീഷണി. എന്നാല്‍ മെയ് പത്തിന് യുദ്ധം അവസാനിപ്പിക്കാനായി പാക്കിസ്ഥാന്‍ അഭ്യര്‍ഥിക്കുകയായിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാക്കിസ്ഥാന്റെ ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ തകർത്തു. അത് വിജയമാണെന്ന്പാക്കിസ്ഥാന് തോന്നുണ്ടെങ്കില്‍ ആ വിജയം ആസ്വദിക്കാന്‍ പാക്കിസ്ഥാനെ സ്വാഗതം ചെയ്യുന്നുവെന്നും ഗെലോട്ട് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top