സ്ത്രീകൾക്കായി ബ്രഹ്മാണ്ഡ പദ്ധതി ഇതാദ്യം; ഇന്ത്യയുടെ ആരോഗ്യരഹസ്യം!!

നമ്മുടെ രാജ്യം പുതിയ ചരിത്രം രചിച്ചിരിക്കുന്നു. നമ്മുടെ അഭിമാനമുയർത്തി, ലോകത്തിൻ്റെ നെറുകയിൽ ഇന്ത്യയുടെ പേര് സുവർണ്ണ ലിപികളാൽ എഴുതപ്പെട്ടിരിക്കുന്നു. ഒരു ജനതയുടെ ആരോഗ്യ സംരക്ഷണത്തിനായുള്ള ദൃഢനിശ്ചയം എത്രത്തോളം ശക്തമാകാമെന്ന് ലോകത്തിന് കാണിച്ചു കൊടുത്തിരിക്കുകയാണ് ഇന്ത്യ. അതെ ആരോഗ്യമേഖലയിൽ വിപ്ലവം സൃഷ്ടിച്ചുകൊണ്ട്, ‘സ്വസ്ത് നാരീ, സശക്ത പരിവാർ അഭിയാൻ’ വഴി നമ്മൾ മൂന്ന് ഗിന്നസ് വേൾഡ് റെക്കോർഡുകൾ നേടിയിരിക്കുന്നു. ഈ അഭിമാനകരമായ നേട്ടം യാഥാർത്ഥ്യമാക്കിയത് മറ്റാരുമല്ല, ഇന്ത്യയുടെ ശക്തിയാണ് നമ്മുടെ അമ്മമാർ, സഹോദരിമാർ, പെൺമക്കൾ.

ഇന്ത്യയിലെ സ്ത്രീകളെ ലക്ഷ്യമിട്ടുള്ള ഏറ്റവും വലിയ ആരോഗ്യ പരിശോധനാ ദൗത്യങ്ങളിലൊന്നാണിത്. വിവിധതരം ഗൈനക്കോളജിക്കൽ രോഗങ്ങൾ, പോഷകാഹാരക്കുറവ്, വിളർച്ച തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ നേരത്തെ കണ്ടെത്താനും ചികിത്സ ഉറപ്പാക്കാനും സഹായിക്കുന്ന ആരോഗ്യ പദ്ധതിയാണിത്.

സ്ത്രീകളുടെ ആരോഗ്യം എന്നത് ഒരു വീടിൻ്റെ ആരോഗ്യമാണ്, ഒരു കുടുംബത്തിൻ്റെ സുരക്ഷയാണ്. സ്വസ്ത് നാരീ, സശക്ത പരിവാർ അഭിയാൻ ലക്ഷ്യമിട്ടത് അതാണ്. മാതൃകാപരമായ പദ്ധതി പ്രഖ്യാപിക്കുക മാത്രമല്ല കൃത്യമായി അത് നടത്തി കൊണ്ട് ഇന്ത്യൻ ജനത ലോകത്തിന് മാതൃകയാവുകയായിരുന്നു. റെക്കോർഡ് സമയത്തിനുള്ളിൽ, റെക്കോർഡ് എണ്ണം സ്ത്രീകളിലേക്ക് ആരോഗ്യ പരിശോധനകൾ എത്തിച്ചു. ഒരു ദിവസം, ഒരു ലക്ഷം, പത്ത് ലക്ഷം, ഒരു കോടി. അക്കങ്ങൾ കേട്ട് ലോകം അമ്പരന്നുപോയി. ഒരു മാസം കൊണ്ട് 3.21 കോടി സ്ത്രീകള്‍ പദ്ധതിയിൽ അംഗങ്ങളായി. ഒരു ആഴ്ചയ്ക്കുള്ളില്‍ 9.94 ലക്ഷം ഓണ്‍ലൈന്‍ സ്തനാര്‍ബുദ പരിശോധനകളും സംസ്ഥാന തലത്തില്‍ ഒരു ആഴ്ചയ്ക്കുള്ളില്‍ 1.25 ലക്ഷം വൈറ്റല്‍ സൈന്‍സ് പരിശോധന നടത്തിയുമാണ് ഒറ്റ പദ്ധതിയിലൂടെ മൂന്ന് ഗിന്നസ്‌ റെക്കോഡുകൾ നേടിയത്.

ഈ മുന്നേറ്റം ലോകാരോഗ്യ സംഘടനയുടെ പോലും ശ്രദ്ധ പിടിച്ചുപറ്റി. ലോകത്തിന് മുന്നിൽ, ഒരു വികസ്വര രാജ്യം ഇത്രയും കുറഞ്ഞ സമയം കൊണ്ട് ഇത്രയും വലിയ ആരോഗ്യ ദൗത്യം വിജയകരമായി പൂർത്തിയാക്കുന്നത് ആദ്യമാണ്. ഇത് ഇന്ത്യയുടെ കാര്യക്ഷമതയുടെയും, ജനങ്ങളോടുള്ള പ്രതിബദ്ധതയുടെയും വിജയമാണ്. ഈ റെക്കോർഡ് വെറും തുടക്കം മാത്രമാണ്.

Also Read : ‘ഇന്ത്യ പാകിസ്താന്റെ സമാധാനം കെടുത്തുന്നു’; പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

എന്തുകൊണ്ടാണ് ഈ പദ്ധതി ഇത്രത്തോളം ചരിത്രപരമാകുന്നത്. കാരണം, അത് ലക്ഷ്യമിട്ടത് സ്ത്രീകളെയാണ്. പരമ്പരാഗതമായി, കുടുംബത്തിനായി സ്വന്തം ആരോഗ്യം അവഗണിക്കുന്നവരാണ് നമ്മുടെ സ്ത്രീകൾ. എന്നാൽ, സ്വസ്ത് നാരീ, സശക്ത പരിവാർ അഭിയാൻ വഴി. രോഗങ്ങൾ നേരത്തെ കണ്ടെത്താൻ കഴിഞ്ഞു. പോഷകാഹാരക്കുറവ് പരിഹരിക്കാൻ കഴിഞ്ഞു. പ്രതിരോധ കുത്തിവെപ്പുകളും അടിസ്ഥാന ചികിത്സകളും വീട്ടുവാതിൽക്കൽ എത്തിച്ചു. ഇത് വെറുമൊരു പദ്ധതിയുടെ വിജയമല്ല, ഇത് ആരോഗ്യപരമായ അവകാശങ്ങളുടെ പ്രഖ്യാപനമാണ്.

നമ്മുടെ ഓരോ സഹോദരിമാരും അമ്മമാരും ആരോഗ്യവതിയാണ്, അവർ ശക്തരാണ്. ഒരു സ്ത്രീ ആരോഗ്യമുള്ളവളായിരിക്കുമ്പോൾ, ആ കുടുംബം മാത്രമല്ല, ആ രാജ്യത്തിൻ്റെ ഭാവികൂടിയാണ് സുരക്ഷിതമാകുന്നത്. നമ്മുടെ യാത്ര തുടരുകയാണ്. നമ്മുടെ ലക്ഷ്യം വ്യക്തമാണ്, ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ രാഷ്ട്രമായി ഇന്ത്യ മാറണം. നമ്മളോരോരുത്തരും ഈ വിജയത്തിൻ്റെ ഭാഗമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top