ഭീകരതയുടെ ധനസ്രോതസ്സ് തകർക്കും; ഇന്ത്യ-ഇറ്റലി സംയുക്ത സംരംഭത്തിന് ജി 20 ഉച്ചകോടിയിൽ തുടക്കം

ആഗോള തലത്തിൽ തീവ്രവാദത്തിന് ധനസഹായം ലഭിക്കുന്നത് തടയാനുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യയും ഇറ്റലിയും സംയുക്ത സംരംഭം പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ നടന്ന ജി 20 ഉച്ചകോടിക്ക് ഇടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും നടത്തിയ കൂടിക്കാഴ്ചയിലാണ് സുപ്രധാനമായ ഈ ധാരണയിലെത്തിയത്.
Also Read : നയതന്ത്ര മേശയിലെ പുകവലി ചർച്ച; വലി നിർത്തില്ലെന്ന് ഉറപ്പിച്ച് ഇറ്റാലിയന്‍ പ്രധാനമന്ത്രി
ഈ സംരംഭത്തിന് ‘ഇന്ത്യ-ഇറ്റലി സംയുക്ത തീവ്രവാദ ധനസഹായ വിരുദ്ധ സംരംഭം’ (India-Italy Joint Initiative to Counter Financing of Terrorism) എന്ന് പേര് നൽകി. തീവ്രവാദ ധനസഹായത്തിനെതിരായ പോരാട്ടം കൂടുതൽ ശക്തമാക്കുക, തീവ്രവാദ ശൃംഖലകളുടെ സാമ്പത്തിക സ്രോതസ്സുകൾ ഇല്ലാതാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. ഇരു രാജ്യങ്ങൾക്കുമിടയിൽ ഇൻ്റലിജൻസ് വിവരങ്ങൾ കൈമാറ്റം ചെയ്യുന്നത് വർദ്ധിക്കും . തീവ്രവാദ ധനസഹായം തടയുന്നതിനുള്ള നിയമപരവും നിയന്ത്രണപരവുമായ നടപടികളിൽ ഏകോപനം ശക്തമാകും.
Also Read : കൂടുതൽ ശക്തയായി നിർമല; ലോകത്തിലെ ഏറ്റവും കരുത്തരായ സ്ത്രീകളുടെ പട്ടികയിൽ മൂന്ന് ഇന്ത്യൻ വനിതകൾ
ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് പോലുള്ള ആഗോള ബഹുമുഖ വേദികളിലും ഗ്ലോബൽ കൗണ്ടർ ടെററിസം ഫോറം പോലുള്ള പ്ലാറ്റ്‌ഫോമുകളിലും ഇരുരാജ്യങ്ങളും സഹകരിച്ച് പ്രവർത്തിക്കും. ജി 20 ഉച്ചകോടിക്കിടെ നടന്ന കൂടിക്കാഴ്ചയിൽ, ഇരു പ്രധാനമന്ത്രിമാരും തന്ത്രപ്രധാനമായ ഉഭയകക്ഷി ബന്ധങ്ങളിലെ പുരോഗതി വിലയിരുത്തി. വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, ബഹിരാകാശം, ശാസ്ത്ര സാങ്കേതിക വിദ്യ, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ സഹകരണം കൂടുതൽ ദൃഢമാക്കാൻ ഇരുവരും ധാരണയായി. ഇന്ത്യ-ഇ.യു സ്വതന്ത്ര വ്യാപാര കരാർ (India-EU Free Trade Agreement) എത്രയും പെട്ടെന്ന് പൂർത്തിയാക്കുന്നതിനും 2026-ൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന എ.ഐ. ഇംപാക്ട് ഉച്ചകോടിക്ക് ഇറ്റലി പൂർണ്ണ പിന്തുണ അറിയിക്കുകയും ചെയ്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here