നേപ്പാളിലെ പുതിയ പ്രധാനമന്ത്രിക്ക് പിന്നിൽ മോദി; ‘ജെൻ സി’കളുടെ ഇഷ്ടപ്രകാരം ഭരണം

സോഷ്യൽ മീഡിയ നിരോധനത്തെ തുടർന്ന് നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ കത്തിക്കയറിയ പ്രക്ഷോഭം വിജയം കണ്ടതിനു പിന്നാലെ ഇടക്കാല ഗവൺമെന്റ് നേപ്പാളിൽ ഭരണത്തിൽ എത്തി. നേപ്പാളിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് സുശീല കാർക്കി ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു. എന്നാൽ കാർക്കിയെ ഇടക്കാല പ്രധാനമന്ത്രിയാക്കാനുള്ള നീക്കത്തിന് പിന്നിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന ചർച്ചകളാണ് ദേശിയ തലത്തിൽ ഉയരുന്നത്.
Also Read : കഴുതപ്പുലിയെപ്പോലെ അണികളെ കൊന്നൊടുക്കുന്ന കോൺഗ്രസുകാർ; പ്രിയങ്ക ഗാന്ധിയുടെ മണ്ഡലത്തിൽ ഗ്രൂപ്പുപോര് രൂക്ഷം
നേപ്പാൾ ഇന്ത്യയുടെ അടുത്ത സുഹൃത്താണെന്നും സംഘർഷങ്ങൾ ഒഴിഞ്ഞു സമൃദ്ധിയായി രാജ്യം മുന്നോട് പോകാനുള്ള ആശംസകളും നേർന്നിരുന്നു. സുശീല കാർക്കി ജെൻ സികളുടെ ആവശ്യങ്ങൾ പരിഗണിച്ച് രാജ്യത്തെ മുന്നോട്ട് നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നേപ്പാൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
നേരത്തെ ജെൻ-സികൾ. നരേന്ദ്ര മോദിയെ പോലൊരു ഭരണാധികാരി വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. മോദി സർക്കാരിന് സമാനമായ ഭരണകൂടം രാജ്യം ഭരിക്കണമെന്നും അവർ ആഗ്രഹം പ്രകടിപ്പിക്കുന്നു. അത് രാജ്യത്തിന്റെ വളർച്ചക്ക് ഗുണകരമാകുമെന്നും അവർ പ്രതീക്ഷ വയ്ക്കുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here