അമേരിക്കയ്ക്ക് ഇന്ത്യയുടെ മറുപടി; ഒമാനുമായി ചരിത്രപരമായ കരാർ

ഇന്ന് ലോക രാഷ്ട്രീയത്തിൽ ഇന്ത്യയുടെ തലയെടുപ്പ് ഒന്ന് കാണേണ്ടത് തന്നെയാണ്. ഒരു വശത്ത് ലോകത്തെ ഏറ്റവും വലിയ ശക്തിയെന്ന് അവകാശപ്പെടുന്ന അമേരിക്ക, ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ ഇന്ത്യയെ നികുതികളുടെ പേര് പറഞ്ഞ് വിരട്ടാൻ നോക്കുന്നു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയെന്ന് പറഞ്ഞ് പിഴ ചുമത്തുന്നു, വിസ ഫീസിന്റെ പേരിൽ ഇന്ത്യക്കാരെ ബുദ്ധിമുട്ടിക്കുന്നു.
എന്നാൽ, ലോകം ഇന്ന് കാണുന്നത് പഴയ ഇന്ത്യയെ അല്ല. പൂട്ടാൻ നോക്കുന്നവർക്ക് മുന്നിൽ തല കുനിക്കുന്നതിന് പകരം, പുതിയ വിപണികൾ വെട്ടിപ്പിടിച്ച് ശക്തി പ്രകടനം നടത്തുന്ന രാജ്യത്തെയാണ്. മസ്‌കറ്റിൽ നിന്ന് കേൾക്കുന്ന വാർത്തകൾ ലോകശക്തികൾക്കുള്ള വ്യക്തമായ മുന്നറിയിപ്പാണ്.
Also Read : താരിഫ് ഭീഷണിയുമായി ട്രംപ് വീണ്ടും; അയ്യോ വേണ്ടെന്ന് അമേരിക്കക്കാർ
ട്രംപ് ഇന്ത്യയ്ക്ക് മേൽ 50 ശതമാനം വരെ നികുതിയാണ് അടിച്ചേൽപ്പിച്ചത്. ഇതിനെ നമ്മുടെ ധനമന്ത്രി നിർമ്മല സീതാരാമൻ വിശേഷിപ്പിച്ചത് ‘വെപ്പണൈസേഷൻ ഓഫ് ട്രേഡ്’ എന്നാണ്. അതായത്, വ്യാപാരത്തെ ആയുധമായി ഉപയോഗിച്ച് രാജ്യങ്ങളെ കീഴ്പ്പെടുത്താനുള്ള ശ്രമം. റഷ്യയുമായുള്ള നമ്മുടെ ബന്ധത്തെ തകർക്കാൻ അവർ നോക്കി. പക്ഷേ നിർമ്മല സീതാരാമൻ ലോകത്തോട് പറഞ്ഞു ഇന്ത്യ ജാഗ്രതയിലാണ്, ഞങ്ങൾ ഞങ്ങളുടെ വഴി കണ്ടെത്തും. ആ വാക്കിന്റെ അർത്ഥം ഇപ്പോഴാണ് ലോകത്തിന് മനസ്സിലാകുന്നത്. അമേരിക്ക ചങ്ങലയിടാൻ നോക്കിയപ്പോൾ ഇന്ത്യ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ് ഗൾഫിലേക്ക് വിമാനം കയറുകയായിരുന്നു.
Also Read : യെമന്‍ തടഞ്ഞുവെച്ച മലയാളിയെ മോചിപ്പിച്ചു; അഞ്ച് മാസത്തെ നരകയാതനകൾക്ക് വിരാമം!
ഒമാൻ എന്ന പഴയ ചങ്ങാതിയുമായി ഇന്ത്യ ഇന്ന് ചരിത്രപരമായ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഒപ്പിട്ടിരിക്കുകയാണ്. കഴിഞ്ഞ 20 വർഷത്തിനിടെ ഒമാൻ ഒരു രാജ്യവുമായി ഒപ്പിടുന്ന ആദ്യത്തെ സമഗ്ര വ്യാപാര കരാറാണിത്. അമേരിക്ക വാതിൽ കൊട്ടിയടച്ചപ്പോൾ ഗൾഫ് രാജ്യങ്ങൾ നമുക്ക് മുന്നിൽ വാതിൽ തുറന്നു നൽകിയിരിക്കുകയാണ്. അമേരിക്കയെ മാത്രം വിശ്വസിച്ചിരുന്ന കാലം കഴിഞ്ഞു. യുഎഇയുമായി നമ്മൾ കരാർ ഒപ്പിട്ടു, ഇപ്പോൾ ഒമാൻ. ഇനി വരാനിരിക്കുന്നത് മറ്റ് ഗൾഫ് രാജ്യങ്ങളും യൂറോപ്യൻ യൂണിയനുമാണ്. ഇന്ത്യയുടെ ടെക്സ്റ്റൈൽസ്, ഓട്ടോമൊബൈൽ, സ്വർണ്ണാഭരണങ്ങൾ എന്നിവ ഇനി ഒമാൻ വഴി ലോകത്തിന്റെ ഏത് കോണിലേക്കും അയക്കപ്പെടും. ഇന്ത്യയിലെ 98% ഉൽപന്നങ്ങൾക്കും ഒമാനിലേക്ക് നികുതി രഹിത പ്രവേശന ഉറപ്പാകും.
Also Read : സ്വർണ്ണത്തേക്കാൾ ലാഭം ലഹരിക്കോ; കള്ളക്കടത്തിൽ ഇടിച്ചുകയറി രാസലഹരി; ഹബ്ബാകുന്നത് ഈ രാജ്യം…
ഒമാൻ ഇന്ത്യയ്ക്ക് ഒരു ഗേറ്റ്‌വേആയി മാറും. അതായത്, ഒമാൻ വഴി ആഫ്രിക്കയിലേക്കും യൂറോപ്പിലേക്കും കുറഞ്ഞ നികുതിയിൽ നമ്മുടെ ഉൽപ്പന്നങ്ങൾ എത്തും. ട്രംപിന്റെ താരിഫ് മതിലുകൾക്ക് മുകളിലൂടെ നമ്മൾ പറന്നുയരാൻ പോവുകയാണ്. ഇതാണ് പുതിയ ഇന്ത്യ, ഭീഷണികൾക്ക് മുന്നിൽ വാതിൽ അടച്ചിരിക്കുകയല്ല, പകരം പുതിയ പാതകൾ വെട്ടുകയാണ് നമ്മൾ. നികുതി കൊണ്ട് ഇന്ത്യയെ പൂട്ടാൻ നോക്കുന്നവർ ഇന്ത്യയുടെ ജൈത്രയാത്ര കണ്ട് അമ്പരന്നിരിക്കുകയാണ്. ഇത് നയങ്ങൾ കൊണ്ട് വിപണി പിടിക്കുന്ന, കരുത്ത് കൊണ്ട് ചരിത്രം മാറ്റിവരയ്ക്കുന്ന പുത്തൻ ഇന്ത്യയാണ്. അറബ് മണ്ണിൽ നമ്മൾ വിജയത്തിന്റെ വിത്തുകൾ പാവുകയാണ്. അമേരിക്ക കൊട്ടിയടച്ച വാതിലുകൾക്ക് മുന്നിൽ തളരാതെ, അറബിക്കടലിന് അക്കരെ പുതിയ സൂര്യോദയം കണ്ടെത്തുകയാണ് ഇന്ത്യ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here