വിറച്ച് കീഴടങ്ങി ഭീകരരാഷ്ട്രം; പാകിസ്ഥാന്‍ ആവശ്യപ്രകാരം വെടിനിര്‍ത്തല്‍ നിലവില്‍വന്നു

പഹല്‍ഗാമിന് പിന്നാലെ ഇന്ത്യ നടത്തിയ ശക്തമായ തിരിച്ചടിയെ തുടര്‍ന്ന് കീഴടങ്ങി പാകിസ്ഥാന്‍. പാക് ആവശ്യ പ്രകാരം വെടിനിര്‍ത്തലിന് സമ്മതിച്ച് ഇന്ത്യ. വൈകിട്ട് 5 മണി മുതല്‍ കര, വ്യോമ, നാവിക സേനാ നടപടികളെല്ലാം നിര്‍ത്തിവയ്ക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി യാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.

പാക് ഡിജിഎംഒ ഇന്ത്യന്‍ ഡിജിഎംഒയെ വിളിച്ചാണ് വെടിനിര്‍ത്തല്‍ വേണമെന്ന ആവശ്യം ഉന്നയിച്ചത്. ഇന്ത്യ ഇത് അംഗീകരിക്കുകയായിരുന്നു. മേയ് 12 തിങ്കളാഴ്ച ഇരു രാജ്യങ്ങളിലെയും മിലിട്ടറി ഓപ്പറേഷന്‍ ഡിജിമാര്‍ വീണ്ടും ചര്‍ച്ച നടത്തും. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയാണെന്ന് പാകിസ്ഥാനും പ്രഖ്യാപിച്ചിട്ടുണ്ട്. ഉപപ്രധാനമന്ത്രി ഇഷാക് ധറാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യ- പാക്കിസ്ഥാന്‍ വെടിനിര്‍ത്തലിനു ധാരണയായെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടതിനു പിന്നാലെയാണ് പ്രഖ്യാപനം വന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top