ഇന്ത്യ-പാക് മത്സരത്തിലെ ഇടവേളക്ക് പൊന്നും വില; 10 സെക്കന്റിന് 12 ലക്ഷം

ഏഷ്യാ കപ്പിൽ ഇന്ത്യാ-പാക്കിസ്ഥാൻ മത്സരത്തിന്റെ ഇടവേളക്ക് ലക്ഷങ്ങളുടെ വില. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്പോൺസർഷിപ്പിൽ നിന്നും ബെറ്റിംഗ് ആപ്പുകളെ ഒഴിവാക്കുന്നതോടെ ഇന്ത്യൻ ക്രിക്കറ്റ് സമ്പദ്‌വ്യവസ്ഥയിൽ വലിയ ഇടിവുണ്ടാക്കുമെന്ന വാദത്തെ തള്ളുന്ന വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഗ്രൂപ്പ്-സ്റ്റേജ് മത്സരത്തിനുള്ള പരസ്യ നിരക്കുകൾ അത് തെളിയിക്കുന്നതാണ്.
Also Read : രോഹിത് ശർമ കളി നിർത്തുന്നു !! വിരമിക്കൽ തീരുമാനം ബോര്‍ഡിനെയും സെലക്ടർമാരെയും അറിയിച്ചു
ഇന്ത്യാ-പാക് മത്സരത്തിനിടെ പരസ്യം നൽകാൻ 10 സെക്കൻഡിന് 16 ലക്ഷം രൂപ വരെയാണ് ചെലവ്. ടൂർണമെൻ്റിൻ്റെ ഒഫീഷ്യൽ ബ്രോഡ്കാസ്റ്റർമാരായ സോണി ടിവിയാണ് പരസ്യ നിരക്ക് പുറത്തുവിട്ടത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ക്രിക്കറ്റ് മത്സരങ്ങളുടെ തൽസമയ പ്രക്ഷേപണ സമയത്തുള്ള പരസ്യങ്ങൾ റിയൽ മണി ഗെയിമിംഗ് സ്ഥാപനങ്ങളാണ് നടത്തിയിരുന്നത് അവരുടെ പിന്മാറ്റം വിപണിയെ ബാധിച്ചിട്ടില്ല. പരസ്യ സ്കോട്ടുകൾ ലഭിക്കാനായി കമ്പനികൾ തമ്മിൽ കടുത്ത മത്സരം നടക്കുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here