ട്രംപിനെ തള്ളി പാകിസ്താൻ; യുദ്ധം അവസാനിച്ചത് അമേരിക്കൻ ഇടപെടലോടെ അല്ലെന്ന് വെളിപ്പെടുത്തൽ

ഇന്ത്യ-പാക് സംഘർഷം തന്റെ ഇടപെടലോടെയാണ് അവസാനിച്ചതെന്നുള്ള അമേരിക്കൻ പ്രസിഡന്റിന്റെ വാദം തള്ളി പാകിസ്ഥാൻ. വെടിനിർത്തൽ ചർച്ചകൾക്ക് മൂന്നാം കക്ഷിയുടെ ഇടപെടൽ ഇന്ത്യ സമ്മതിച്ചിരുന്നില്ല എന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ സമ്മതിച്ചു. അമേരിക്കൻ ഇടപെടലിനെ പാകിസ്ഥാൻ അംഗീകരിച്ചിരുന്നെങ്കിലും തർക്കത്തിൽ മറ്റൊരു രാജ്യത്തിന്റെ ഇടപെടൽ ഉണ്ടാകാൻ പാടില്ലെന്ന് ഇന്ത്യ നിർബന്ധിക്കുകയായിരുന്നുവെന്ന് അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇഷാഖ് ദാർ വ്യക്തമാക്കി.
Also Read : ഇന്ത്യ-പാക് മത്സരത്തിലെ ഇടവേളക്ക് പൊന്നും വില; 10 സെക്കന്റിന് 12 ലക്ഷം
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി പ്രശ്‌നമായതിനാൽ വെടിനിർത്തലിനായി മൂന്നാം കക്ഷി മധ്യസ്ഥത ഇന്ത്യ നിരസിച്ചുവെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പാകിസ്താനെ അറിയിച്ചിരുന്നതായും ഇഷാഖ് ദാർ അൽ ജസീറയോട് വെളിപ്പെടുത്തി. ഇന്ത്യ പാക് തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണം എന്നാണ് തന്റെ ആഗ്രഹം എന്നും പക്ഷേ ഇന്ത്യ അതിന് ആഗ്രഹിക്കുന്നില്ലെങ്കിൽ ഞങ്ങൾക്ക് നിർബന്ധിക്കാൻ കഴിയില്ല എന്നും പാകിസ്ഥാൻ ഉപ പ്രധാനമന്ത്രി കൂടിയായ ഇഷാഖ് ദാർ വ്യക്തമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here