ഇന്ത്യയെന്നാ സുമ്മാവാ!! ലോക പോലീസിനെതിരെ ത്രികക്ഷി സഖ്യമൊരുക്കി പോരാട്ടം

ലോക പോലീസ് ചമയുന്ന അമേരിക്കയുടെ വ്യാപാരയുദ്ധത്തെ പ്രതിരോധിക്കാൻ റഷ്യയുടെയും ചൈനയുടെയും പിന്തുണയോടെ പ്രതിരോധത്തിന്റെ കോട്ട തീർത്തിരിക്കുകയാണ് ഇന്ത്യ. സമ്മർദ്ദങ്ങളിലൂടെ ഇന്ത്യയെ വരുതിയിലാക്കാനുള്ള ട്രംപിന്റെ ശ്രമങ്ങൾ വിഫലമാവുകയാണ്. അമേരിക്കൻ നേതൃത്വത്തിലെ ഏക ദ്രുവ ലോകത്തിൽ നിന്നും ബഹുദ്രുവ സഹകരണ സഖ്യത്തിലേക്ക് ലോകം മാറുകയാണ്.
Also Read : ട്രംപിനെതിരെ മോദി; ഇന്ത്യ അമേരിക്ക ബന്ധം വഷളാകുന്നു
റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്‍റ് പുടിനെ അറിയിച്ചത് അമേരിക്കയുടെ നയങ്ങൾക്കെതിരെയുള്ള ഇന്ത്യയുടെ പ്രസ്താവന കൂടിയാണ്. ഇന്ത്യ, റഷ്യ, ചൈന എന്നീ ശക്തരായ ഏഷ്യൻ രാജ്യങ്ങൾ തമ്മിലുള്ള ഐക്യപ്പെടലിന്റെ അസാധാരണമായ കാഴ്ചയാണ് ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ കണ്ടത്.
പഹൽഗാം ഭീകരാക്രമണം സംയുക്ത പ്രസ്താവനയിൽ പരാമർശിച്ച് ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാട് ഷാങ്ഹായി സഹകരണ ഉച്ചകോടി അംഗീകരിച്ചു. ഡിസംബറിൽ ക്വാട് സമ്മേളനത്തിൽ പങ്കെടുക്കാൻ റഷ്യൻ പ്രസിഡൻ്റ് വ്‌ലാദ്‌മിർ പുടിൻ കൂടി ഇന്ത്യ സന്ദർശിക്കുന്നതോടെ, ഏഷ്യൻ രാജ്യങ്ങളുടെ സഹകരണം കൂടുതൽ വർധിക്കും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here