ചൈനയെ പൂട്ടാൻ ഇന്ത്യൻ ആയുധങ്ങൾ; മറ്റ് വഴികളില്ലാതെ ഫിലിപ്പീൻസ്

ഇന്ത്യയുടെ അതിർത്തിക്കപ്പുറത്ത്, ദക്ഷിണ ചൈനാക്കടലിൽ ചില സംഘർഷങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. ഒരു വശത്ത് വൻ ശക്തിയായ ചൈന. മറുവശത്ത് വർഷങ്ങൾക്ക് മുൻപ് അമേരിക്ക നൽകിയ ആയുധങ്ങളെ ആശ്രയിച്ച് പട നയിക്കുന്ന ഫിലിപ്പീൻസ്. അവർക്കൊരു ബദൽ സംവിധാനം അവശ്യമായി വന്നിരിക്കുന്നു. ആയുധബലത്തിലും വിശ്വസ്തയിലും അതിന് ഇന്ത്യയോളം മികച്ച ബദൽ അവർക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. അവർക്ക് വേണ്ടത് അമേരിക്കയുമായുള്ള പഴയ സഖ്യശക്തിയല്ല, മറിച്ച്, ഇന്ത്യയുടെ ആകാശ് മിസൈൽ ഉൾപ്പടെയുള്ള ആധുനികമായ ആയുധങ്ങളാണ്. എന്താണ് ഈ നീക്കങ്ങളുടെ പ്രാധാന്യം? അയൽരാജ്യത്തിന് മിസൈൽ നൽകുന്നതിലൂടെ ഇന്ത്യ ലോകത്തിന് നൽകുന്ന സന്ദേശം എന്താണ്? നമുക്ക് നോക്കാം.

ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത് ഇന്ത്യയുടെ പ്രതിരോധ നയതന്ത്രത്തിലെ വൻ മുന്നേറ്റത്തെ കുറിച്ചാണ്. മേക് ഇൻ ഇന്ത്യ ടാഗുള്ള മിസൈലുകൾ ചൈനയുടെ വെല്ലുവിളികളെ നേരിടാൻ മറ്റൊരു രാജ്യം വാങ്ങികൂട്ടുന്നതിൻ്റെ കഥയാണിത്. ചൈനീസ് സേനയുടെ അനിയന്ത്രിതമായ കടന്നുകയറ്റം, അതിർത്തിയിലെ പ്രശ്നങ്ങൾ ഈ സന്ദർഭത്തിൽ ഫിലിപ്പീൻസിൻ്റെ കൈവശമുള്ളത് 90കളിൽ അമേരിക്കയിൽ നിന്ന് വാങ്ങിയ പഴഞ്ചനായ MIM-23 HAWK മിസൈലുകളാണ്. അവയ്ക്ക് ചൈനയുടെ നൂതന യുദ്ധവിമാനങ്ങളെയും ഡ്രോണുകളുടെയും മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയില്ല. ഇവിടെയാണ് നമ്മുടെ ആകാശ്-1എസ് (Akash-1S) രക്ഷകനായി അവതരിക്കുന്നത്.

Also Read : ജപ്പാനെ പിന്തള്ളി ഇന്ത്യ; അടുത്ത ലക്ഷ്യം ചൈനയും അമേരിക്കയും

ആകാശ്-1എസ് ഹൈ-മൊബിലിറ്റി സിസ്റ്റമാണ്. അതായത്, എവിടെ വേണമെങ്കിലും വേഗത്തിൽ എത്തിച്ച് അതിവേഗത്തിൽ ആക്രമണം നടത്താൻ കഴിയുന്ന മാരകായുധം. ആകാശ്-1എസ് 45 കിലോമീറ്റർ ദൂരപരിധിയുള്ള സർഫസ് ടു എയർ (Surface To Air Missile) മിസൈൽ സംവിധാനമാണ്. ഫിലിപ്പീൻസിലെ സ്ട്രാറ്റജിക് ലൊക്കേഷനുകളായ ലൂസൺ കടലിടുക്ക്, സുബിക് ബേ എന്നിവിടങ്ങളിലെ വ്യോമ പ്രതിരോധം ഇനി മേക് ഇൻ ഇന്ത്യയുടെ കരുത്തിൽ.

പ്രതിരോധരംഗത്തെ നമ്മുടെ യാത്രയെക്കുറിച്ച് ഓർക്കണം. ഒരു കാലത്ത് ആയുധങ്ങൾക്കായി പോലും നാം വിദേശികളെ ആശ്രയിച്ചു. എന്നാൽ ഇന്ന്, ഇറക്കുമതി കുറച്ച്, തദ്ദേശീയ ഉത്പാദനം വർദ്ധിപ്പിച്ചു. ഇന്ത്യ ഇന്ന് വെറുമൊരു ആയുധ ഉപഭോക്താവല്ല. നമ്മൾ ആയുധദാതാവാണ്. ഫിലിപ്പീൻസുമായിട്ടുള്ള ഈ കരാർ കേവലം പണം നേടാനുള്ള കച്ചവടമല്ല. അതിന് തന്ത്രപരമായ പ്രാധാന്യമുണ്ട്. ഇന്ത്യ ഇന്ന് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ വിശ്വസ്ത പ്രതിരോധ പങ്കാളിയായി മാറുന്നു. ചൈനയുടെ വളരുന്ന സ്വാധീനത്തിന് മറുപടി നൽകാൻ ആഗ്രഹിക്കുന്ന എല്ലാ രാജ്യങ്ങൾക്കും ഇന്ത്യ ഒരു ബദലാണ്.

നമ്മുടെ ആകാശ് മിസൈൽ ലോകത്തിലെ ഏറ്റവും മികച്ച മിസൈൽ സംവിധാനങ്ങളോട് കിടപിടിക്കുന്നതാണ് എന്ന് തെളിയിക്കപ്പെടുന്നു. ഇന്ത്യൻ യുദ്ധവിമാനമായ തേജസ്സിനായി നിരവധി രാജ്യങ്ങൾ കാത്തിരിക്കുന്നതും, ആകാശ് മിസൈൽ ഫിലിപ്പീൻസിന് നൽകുന്നതും എല്ലാം ഈ നവീകരണത്തിൻ്റെ ഭാഗമാണ്. ഒരു രാജ്യത്തിൻ്റെ പ്രതിരോധ ശക്തി എന്നത് വെറും ടാങ്കുകളോ, വിമാനങ്ങളോ അല്ല. അത് സ്വന്തം മണ്ണിൽ, തദ്ദേശീയരായ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയുടെ കരുത്ത് കൂടിയാണ്. ആ ശക്തി ഇന്ന് ലോകമെമ്പാടും പ്രസരിക്കുകയാണ്. ഫിലിപ്പീൻസിന് ആകാശ്-1എസ് ലഭിക്കുമ്പോൾ, അത് അവർക്ക് ചൈനീസ് ഭീഷണിക്കെതിരെ തലയുയർത്തി നിൽക്കാനുള്ള കരുത്ത് നൽകുന്നു. ഇന്ത്യക്കാരായ നമ്മൾക്കത് നൽകുന്നത് ആത്മാഭിമാനവും ആത്മവിശ്വാസവുമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top