മുഖച്ഛായ മാറ്റാൻ ഇന്ത്യ; 5 വർഷത്തേക്കുള്ള മെഗ പ്ലാൻ ഇങ്ങനെ

എന്താണ് ഇന്ത്യ? ഉത്തരഭാഗത്തെ മഞ്ഞുമലകൾ മുതൽ ദക്ഷിണഭാഗത്തെ മഹാസമുദ്രം വരെ നീണ്ടുകിടക്കുന്ന, ഭൂമിയിലെ ഏറ്റവും വലിയ സാംസ്കാരിക വിസ്മയം. ലോകത്ത് ഒരൊറ്റ രാജ്യത്തും കാണാത്തത്ര ഭാഷകളും, വേഷവിധാനങ്ങളും, ഭക്ഷണ രീതികളും ഉള്ളിടം. ഓരോ 100 കിലോമീറ്ററിലും വ്യത്യസ്തമായ ജീവിത രീതികൾ. ഈ വൈവിധ്യമാണ് ഇന്ത്യയുടെ മുഖമുദ്ര. ലോകത്തിന് മുന്നിൽ നാം ഇന്ത്യയെ അവതരിപ്പിക്കേണ്ടത് ഈ ഘടകങ്ങൾ മുൻ നിർത്തി തന്നെയാകണം.
ഈ വൈവിധ്യങ്ങളെ കൃത്യമായ രീതിയിൽ പുറംലോകത്തിന് മുന്നിൽ ഷോക്കേസ് ചെയ്യാൻ കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന വിപ്ലവകരമായ പദ്ധതിയാണ് ‘വിഷൻ 2029’. ലക്ഷ്യം ഇന്ത്യയിലെ 50 ലോകോത്തര പൈതൃക കേന്ദ്രങ്ങളെ കൃത്യമായി ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുക എന്നതാണ്. വെറും ചരിത്രം മാത്രമല്ല, പരിസ്ഥിതിയും ആത്മീയതയും സംയോജിപ്പിച്ചുള്ള കേന്ദ്രങ്ങളായ 50 ഇടങ്ങൾ. ഉദാഹരണത്തിന്. ആത്മീയത സ്ഫുരിക്കുന്ന വാരണാസി, ചരിത്രം ഉറങ്ങുന്ന ഹംപി, പ്രകൃതി വിസ്മയം തീർത്ത പശ്ചിമഘട്ടം. അങ്ങനെ വിവിധങ്ങളായ 50 കേന്ദ്രങ്ങളെ കോർത്തിണക്കി കൊണ്ടുള്ള ടൂറിസം പദ്ധതി.
Also Read : ഇന്ത്യ ലോകത്തിൻ്റെ AI എഞ്ചിൻ; ഈ 3 നിക്ഷേപങ്ങൾ അത് തെളിയിക്കുന്നു
ടൂറിസം മേഖലയുടെ വിജയത്തിന് കണക്റ്റിവിറ്റിയാണ് പ്രധാനം. മികച്ച വിമാനത്താവളങ്ങൾ, ഹൈവേകൾ, വന്ദേ ഭാരത് എക്സ്പ്രസ് പോലുള്ള ആധുനിക റെയിൽ ശൃംഖലകൾ. ഈ-വിസ പോലുള്ള ഡിജിറ്റൽ സൗകര്യങ്ങൾ ഇവയിലൂടെ യാത്ര എളുപ്പമാക്കുന്നു. 2029 ഓടെ ടൂറിസം വഴി $250 ബില്യൺ ഡോളറിനടുത്ത് നേരിട്ടുള്ള വരുമാനമാണ് പദ്ധതിയിലൂടെ ഇന്ത്യ ലക്ഷയമിടുന്നത്. 5 കോടിയിലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് പദ്ധതി. വെറും കാഴ്ചകൾക്കപ്പുറം ആരോഗ്യവും മനസ്സമാധാനവും തേടുന്ന ലോകത്തിന് ഇന്ത്യ നൽകുന്ന സമ്മാനമാണ് പദ്ധതി. ആയുർവേദം, യോഗ, ആത്മീയ കേന്ദ്രങ്ങൾ എന്നിവ കൂടി ഉൾപ്പെടുത്തി ലോകോത്തര നിലവാരത്തിലേക്ക് ഇന്ത്യൻ ടൂറിസത്തെ ഉയർത്തുക.
വിഷൻ 2029 എന്നത് ഒരു പദ്ധതി മാത്രമല്ല, ഇന്ത്യയുടെ ആത്മവിശ്വാസം ലോകത്തിന് മുന്നിൽ പ്രഖ്യാപിക്കാനുള്ള അവസരമാണ് ഈ വിപ്ലവത്തിൽ നമുക്കും പങ്കുചേരാം. നമ്മുടെ രാജ്യത്തെക്കുറിച്ച് അഭിമാനിക്കാം, അതിഥികളോട് സ്നേഹത്തോടെ പെരുമാറാം. പുതിയൊരു ഇന്ത്യയാണ് ലോകം കാണാൻ പോകുന്നത്. വെറുമൊരു ഭൂമികയല്ല, വൈവിധ്യങ്ങളുടെ ഈടുറപ്പിൽ ഉയർന്നു നിൽക്കുന്ന, ലോകത്തെ വിസ്മയിപ്പിക്കുന്ന ഒരു സാംസ്കാരിക ശക്തിയാണ് ഇന്ത്യ. ഈ യാത്രയിൽ നമുക്കും കൈകോർക്കാം. ഓരോ ഇന്ത്യക്കാരനും ഈ മാറ്റത്തിന്റെ ഭാഗമാണ്

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here