ഇന്ത്യാപേടിയിൽ പാകിസ്ഥാൻ; ഭയന്ന് വ്യോമാതിർത്തി പൂട്ടി

ഇതൊരു മഹത്തായ രാജ്യത്തിന്റെ പോരാട്ടത്തിന്റെ കഥയാണ്! ആയിരക്കണക്കിന് വർഷങ്ങളുടെ ചരിത്രമുള്ള, തലമുറകൾ സ്വാതന്ത്ര്യത്തിനായി ചോര നൽകിയ നമ്മുടെ ഇന്ത്യയുടെ പോരാട്ട വീര്യത്തിന്റെ കഥ. അതിർത്തിയിൽ നമുക്ക് ജീവൻ പണയം വച്ച് കാവൽ നിൽക്കുന്ന സൈനികരുടെ മുന്നേറ്റത്തിന്റെ കഥ. നമ്മൾ ശാന്തമായി ഉറങ്ങുന്നുണ്ടെങ്കിൽ, ആ ഉറപ്പ് നൽകുന്നത് നമ്മുടെ സൈനികരാണ്.
അതിർത്തിയിൽ നിന്നും ഒരു വെല്ലുവിളി ഉയർന്നാൽ, ഭയമില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട്, പടച്ചട്ടയണിഞ്ഞ് നിൽക്കുന്ന ഇന്ത്യൻ സേനയുടെ ശക്തി പ്രകടനമായ ത്രിശൂൽ എന്ന സൈനികാഭ്യാസത്തിന്റെ വിളംബരം കേട്ട് ഭയന്നിരിക്കുകയാണ് പാകിസ്ഥാൻ. കര, വ്യോമ, നാവിക സേനകളുടെ മൂന്ന് മുനകളാൽ ശത്രുവിനെ തകർക്കാൻ ശേഷിയുള്ള ഇന്ത്യൻ സേനയുടെ സൈനികാഭ്യാസമാണത്. ശത്രുവിന്റെ ഉറക്കം കെടുത്തുന്ന ഈ സൈനിക നീക്കം ലോകത്തിന് നൽകുന്ന സന്ദേശം എന്താണ്? ഉണരുക, കാണുക, ഇന്ത്യയുടെ കരുത്ത്.

പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞ വാക്കുകൾ ഓർക്കുക. ‘സർക്രീക്കിൽ പാകിസ്ഥാൻ ഏതെങ്കിലും സൈനിക നീക്കം നടത്തിയാൽ, അതിന് ശക്തമായ മറുപടി നൽകാൻ ഇന്ത്യ സജ്ജമാണ്’. ഈ വാക്കുകളുടെ പ്രതിഫലനമാണ് ത്രിശൂൽ. പ്രതിരോധ മേഖലയിലെ ഇന്ത്യയുടെ മുന്നേറ്റം ആഗോളതലത്തിൽ ശ്രദ്ധേയമാവുകയാണ്. ഒക്ടോബർ 30 മുതൽ നവംബർ 10 വരെ സർക്രീക്കിനടുത്ത് സംയുക്‌ത സൈനികാഭ്യാസം ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നു. അതിർത്തിയിൽ ഇന്ത്യ നടത്തുന്ന സൈനിക പ്രകടനത്തിന്റെ ആഹ്വാനം കേട്ട് ഭയന്നിരിക്കുകയാണ് പാകിസ്ഥാൻ. മധ്യ, തെക്കൻ വ്യോമപാതകളിലൂടെയുള്ള വ്യോമ സഞ്ചാരം തന്നെ പാകിസ്താൻ നിയന്ത്രിച്ചു.
Also Read : ലോക പോലീസ് മെരുങ്ങുന്നു; ഇന്ത്യ നയതന്ത്ര വിജയത്തിനരികെ
അതിർത്തിയിലെ ഇന്ത്യയുടെ നടപടി കേവലം സൈനികാഭ്യാസം മാത്രമായിരിക്കില്ല, മറിച്ച് ആയുധ പരീക്ഷണം കൂടിയാകാമെന്ന കണക്കുകൂട്ടലിലാണ് പാകിസ്ഥാന്റെ നടപടി. ലോകത്തിലെ ഏറ്റവും ശക്തമായ വ്യോമസേനകളുടെ റാങ്കിംഗിൽ, മൂന്നാം സ്ഥാനത്താണ് ഇപ്പോൾ ഇന്ത്യ. പാകിസ്ഥാൻ അതിർത്തിയിൽ നടത്തുന്ന സൈനിക അഭ്യാസത്തിൽ ഇന്ത്യ ഏത് ആയുധങ്ങളാണ് പുറത്തെടുക്കുന്നത് എന്ന ആകാംക്ഷയിലാണ് ലോകരാജ്യങ്ങൾ.

ആകാശ കരുത്തിൽ ഇന്ത്യ ലോകത്തിനു മുന്നിൽ തലയുയർത്തി നിൽക്കുകയാണ്. ആ കരുത്ത് തന്നെയാണ് ഇന്ത്യ സർക്രിക്കൽ നടത്താൻ പോകുന്ന സൈനിക പ്രകടനത്തിന്റെയും മുഖ്യ ആകർഷണം.നമ്മുടെ ആകാശത്തിന്റെ കാവലാളായ റാഫേൽ വിമാനങ്ങൾ, ശത്രുവിന്റെ ഏത് നീക്കത്തെയും നേരിടാൻ തയ്യാറാണ്. റാഫേലിനൊപ്പം തേജസ്-30MKI, മിഗ് വിമാനങ്ങളും തോളോട് തോൾ ചേർന്ന് അണിനിരക്കുമ്പോൾ, ലോകത്തിലെ ഒരു ശക്തിക്കും ഇന്ത്യയുടെ ആകാശത്തെ വെല്ലുവിളിക്കാൻ കഴിയില്ല. ഇതാണ് ആധുനിക ഇന്ത്യയുടെ വ്യോമശക്തി.
ഈ ശക്തികളെല്ലാം ഒരേസമയം ഏകോപിപ്പിച്ചുള്ള യുദ്ധസന്നദ്ധതയാണ് ‘ത്രിശൂൽ’ പരിശീലനം ലക്ഷ്യമിടുന്നത്. ഇന്ത്യൻ പ്രതിരോധത്തിന്റെ മൂന്ന് കൈകൾ – ആർമി, നേവി, എയർഫോഴ്‌സ് – ഒരേ ലക്ഷ്യത്തോടെ മുന്നോട്ട്.

ഒരു വശത്ത് പാകിസ്ഥാൻ, മറുവശത്ത് ലോകശക്തിയായ ചൈന. നമ്മുടെ അതിർത്തിയിൽ, പാങ്കോങ് തടാകത്തിന്റെ കിഴക്കൻ തീരത്ത് ചൈന പുതിയ വ്യോമ പ്രതിരോധ കേന്ദ്രം സ്ഥാപിക്കുന്നു. HQ-9 മിസൈൽ സംവിധാനങ്ങൾ വരെ അവിടെ സജ്ജീകരിക്കപ്പെടുന്നു.എങ്കിലും, ലോകം അറിയണം, ഭാരതം ഒരിക്കലും ഭയന്നിട്ടില്ല. ചൈനയുടെ നീക്കത്തിന് നേരെ എതിർവശത്തായി, ഇന്ത്യയുടെ തന്ത്രപ്രധാനമായ നിയോമ എയർഫീൽഡ് ആധുനികവൽക്കരിച്ചു കഴിഞ്ഞു. ഓരോ സൈനികാഭ്യാസവും ഈ മറുപടി ഉറപ്പിക്കുന്നു.
ത്രിശൂൽ വെറുമൊരു അഭ്യാസല്ല, അത് ഈ വെല്ലുവിളികൾക്കുള്ള തയ്യാറെടുപ്പാണ്. ശത്രുവിന്റെ ഓരോ നീക്കവും നിരീക്ഷിച്ചുകൊണ്ട്, ഏത് ആക്രമണത്തെയും പ്രതിരോധിക്കാനുള്ള ആസൂത്രണമാണ് ഈ സംയുക്ത പരിശീലനം. ആത്മനിർഭർ ഭാരതത്തിന്റെ ശക്തി വിളിച്ചോതുന്ന ആയുധങ്ങളാണ് ത്രിശൂലിന്റെ നട്ടെല്ല്. തദ്ദേശീയമായി നിർമ്മിച്ച ആകാശ് മിസൈൽ സംവിധാനം. ആകാശത്ത് ഒരു ശത്രുവിമാനത്തിനും രക്ഷപ്പെടാൻ കഴിയില്ല എന്ന് ഉറപ്പുവരുത്തുന്ന പ്രതിരോധ കവചം.
അറബിക്കടലിൽ വ്യോമസേനയും നാവികസേനയും തമ്മിലുള്ള ഏകോപനം ശക്തമാക്കാൻ, ഐ.എൻ.എസ്. വിക്രമാദിത്യ, ഐ.എൻ.എസ് വിക്രാന്ത് പോലുള്ള വിമാനവാഹിനി കപ്പലുകൾ അണിനിരക്കും. അതോടെ കടലിലും കരയിലും ആകാശത്തും ഇന്ത്യയുടെ പരമാധികാരം ഉറപ്പിക്കാനുള്ള കരുത്ത് ഇന്ത്യക്കുണ്ട് എന്ന ലോകത്തിന് കാട്ടിക്കൊടുക്കാൻ കഴിയും.
നമ്മുടെ എഞ്ചിനീയറിംഗ് വൈദഗ്ധ്യം ലോകോത്തരമാണ്. എന്നാൽ, ആയുധങ്ങളല്ല നമ്മുടെ ഏറ്റവും വലിയ ശക്തി നമ്മുടെ വൈമാനികരാണ്. ലോകത്തെ ഏറ്റവും മികച്ച പരിശീലനം നേടിയ പൈലറ്റുമാർ, ഇന്ത്യക്ക് വേണ്ടി ജീവൻ നൽകാൻ സന്നദ്ധരായ ധീരരായ പോരാളികൾ അവർ തന്നെയാണ് നമ്മുടെ കരുത്ത്.
ത്രിശൂൽ കേവലം ഒരു അഭ്യാസത്തിന്റെ പേരല്ല. അത് അയൽക്കാർക്ക് നൽകുന്ന വ്യക്തമായ സന്ദേശമാണ്. ഇന്ത്യൻ മണ്ണിലേക്ക് ഒരടി വെക്കാൻ ആരെങ്കിലും ശ്രമിച്ചാൽ, ഈ ത്രിശൂലിന്റെ മൂർച്ച അവർ അറിയുമെന്ന സന്ദേശം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here