അയൽരാജ്യങ്ങളുടെ ഭീഷണി ബഹിരാകാശത്തും; ഇന്ത്യൻ സാറ്റലൈറ്റുകളുടെ സംരക്ഷണത്തിനായി ‘ബോഡിഗാർഡ്’

ആക്രമണങ്ങളിൽ നിന്നും ഉപഗ്രഹങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടി ഇന്ത്യ ബോഡിഗാർഡ് ഉപഗ്രഹങ്ങൾ ഉപയോഗിക്കും. നിയന്ത്രണം തെറ്റിയോ ആക്രമണത്തിനായോ വരുന്ന മറ്റ് രാജ്യങ്ങളുടെ സാറ്റലൈറ്റുകളിൽ നിന്നും ഇന്ത്യൻ സാറ്റലൈറ്റുകളെ സംരക്ഷിക്കുക എന്നതാണ് ബോഡിഗാർഡ് ഉപഗ്രഹങ്ങളുടെ ജോലി.
ജിയോ മാപ്പിംഗ്, സൈനിക ആവശ്യങ്ങൾ എന്നിവ മുൻനിർത്തി ISRO കഴിഞ്ഞവർഷം വിക്ഷേപിച്ച ഉപഗ്രഹത്തിന്റെ ഏതാണ്ട് ഒരു കിലോമീറ്റർ അരികിൽ വരെ അയൽരാജ്യത്തിൽ നിന്നുള്ള ഒരു സാറ്റലൈറ്റ് വന്നെത്തിയിരുന്നു. ഇന്ത്യൻ ഉപഗ്രഹത്തിന് കേടുപാടുകൾ ഉണ്ടായില്ല എങ്കിലും കോടികൾ ചിലവിട്ട് ഇന്ത്യ വിക്ഷേപിച്ച സാറ്റലൈറ്റിന് ഭീഷണിയാകും വിധം മറ്റൊരു ഉപഗ്രഹം കടന്ന് വന്നത് ബഹിരാകാശ മേഖലയിൽ ഇന്ത്യയോട് നടത്തുന്ന വെല്ലുവിളിയായി കണക്കാക്കപ്പെടുന്നു.
ഇന്ത്യൻ ശാസ്ത്രജ്ഞന്മാർ വലിയ ആശങ്കയോടെയാണത് നോക്കി കണ്ടത്. അതിനു പിന്നാലെയാണ് ഇന്ത്യൻ ഉപഗ്രഹങ്ങൾക്ക് സംരക്ഷണവുമായി ബോഡിഗാർഡ് സാറ്റലൈറ്റുകൾ വിക്ഷേപിക്കാം എന്ന ആശയത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ കടന്നിരിക്കുന്നത്.
എതിരാളികളുടെ ഉപഗ്രഹങ്ങളെ ആക്രമിച്ചുകൊണ്ട് പുതിയൊരു തരം ബഹിരാകാശ യുദ്ധത്തിന്റെ സാധ്യതകൂടി ഇതോടെ തുറന്നു വരികയായി. ഇന്ത്യയ്ക്ക് 100-ലധികം ഉപഗ്രഹങ്ങൾ ഉള്ളപ്പോൾ പാകിസ്ഥാന് എട്ട് ഉപഗ്രഹങ്ങൾ മാത്രമേയുള്ളൂ. ചൈന പ്രവർത്തിപ്പിക്കുന്ന ഉപഗ്രഹങ്ങളുടെ എണ്ണം 930-ലും അധികമാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here