ഇന്ത്യയെ വളയാൻ നോക്കി കുടുങ്ങി ചൈന; കടലിനി നമ്മൾ ഭരിക്കും

‘ആര് സമുദ്രം ഭരിക്കുന്നുവോ അവർ ലോകം ഭരിക്കും’ പ്രശസ്തനായ അമേരിക്കൻ നാവിക തന്ത്രജ്ഞനായ ആൽഫ്രഡ് തായറിന്റെ വാക്കുകളാണത്. ലോകവ്യാപാരത്തിന്റെ 90 ശതമാനവും നടക്കുന്നത് സമുദ്രമാർഗ്ഗമാണ്. എണ്ണ, ഗ്യാസ്, മറ്റ് ചരക്കുകൾ എന്നിവ നീങ്ങുന്ന കടൽപാതകൾ കൺട്രോൾ ചെയ്യാൻ കഴിയുന്ന രാജ്യത്തിന് ആഗോള സമ്പദ്‌വ്യവസ്ഥയെ തന്നെ നിയന്ത്രിക്കാൻ സാധിക്കും. ഈ ലക്ഷ്യം മുന്നിൽ വച്ചാണ് ചൈന ആഗോള സമുദ്രപാതയിൽ കുത്തക വളർത്തിയെടുക്കാനുള്ള അശ്രാന്തമായ പരിശ്രമങ്ങൾ കുറച്ചു നാളുകളായി നടത്തി കൊണ്ടിരിക്കുന്നത്. കൂടെ ഇന്ത്യയുടെ വളർച്ചയെ തടയുകയും വേണം. അതിനായി അവർ കൂട്ടുപിടിച്ചത് പാക്കിസ്ഥാനെയും. പക്ഷെ ഇന്നവരുടെ കാലിടറുകയാണ്. നാവിക തന്ത്രങ്ങളിലൂടെ ഇന്ത്യയെ വരിഞ്ഞുമുറുക്കാൻ ശത്രുക്കൾ ഒരുക്കിയ ഓരോ വലക്കണ്ണികളും ഇന്ത്യ അറുത്തുമാറ്റിയിരിക്കുന്നു. നയതന്ത്രത്തിലൂടെയും സൈനിക കരുത്തിലൂടെയും ഇന്ത്യ ഒരു ആഗോള ശക്തിയായി മാറുന്ന കാഴ്ചയാണ് ഇന്ന് ലോകം കാണുന്നത്. എന്താണ് ഇന്ത്യയുടെ മാസ്റ്റർ പ്ലാൻ? നമുക്ക് നോക്കാം.

Also Read : ‘നരകവാതിലുകൾ തുറക്കപ്പെടും’; അമേരിക്കയ്ക്കും ഇസ്രായേലിനും മുന്നറിയിപ്പുമായി ഇറാൻ

ചൈനയുടെ പ്രധാന തന്ത്രമായിരുന്നു ‘സ്ട്രിംഗ് ഓഫ് പേൾസ്’ (String of Pearls) അഥവാ മുത്തുമാല തന്ത്രം. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യയെ നാലുപുറത്തു നിന്നും വളയാൻ ചൈന നടപ്പിലാക്കിയ പദ്ധതിയാണിത്. സമുദ്രത്തിലെ പ്രധാന തുറമുഖങ്ങളിൽ സാന്നിധ്യം ഉറപ്പിച്ച് ഇന്ത്യയെ ഒരു ‘മുത്തുമാല’ പോലെ വരിഞ്ഞുമുറുക്കുക എന്നതായിരുന്നു ലക്ഷ്യം. അതിന്റെ ഭാഗമായി ചൈന ആദ്യം തന്നെ സ്വാധീനമുറപ്പിച്ചത് പാകിസ്ഥാനിലെ ഗ്വാദർ തുറമുഖമായിരുന്നു. പിന്നാലെ തന്നെ കടബാധ്യത കാട്ടി ശ്രീലങ്കയിലെ ഹമ്പൻതോട്ട തുറമുഖം ചൈന 99 വർഷത്തേക്ക് പാട്ടത്തിനെടുത്തു. പിന്നാലെ ബംഗ്ലാദേശിലെ ചിറ്റഗോങിൽ അവർ ഉൾക്കടലിലെ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചു. കൂടാതെ കിഴക്കൻ ആഫ്രിക്കയിലെ ജിബൂട്ടിയിൽ ആദ്യ വിദേശ സൈനിക താവളം കൂടി സ്ഥാപിച്ചതോടെ ചൈന കരുതി ഇന്ത്യയെ ഇപ്പോൾ വരിഞ്ഞ് മുറുക്കാമെന്ന് പക്ഷെ അവർക്ക് തെറ്റി.

Also Read : മധ്യസ്ഥർ ഇല്ലെന്ന് ഇന്ത്യ, ഉണ്ടെന്ന് പാകിസ്ഥാൻ; ക്രെഡിറ്റ് ഏറ്റെടുക്കാൻ ട്രംപിന് പിന്നാലെ ചൈനയും; ഓപ്പറേഷൻ സിന്ദൂറിൽ പുതിയ നയതന്ത്രപ്പോര്

മറുപുറത്ത് ഇന്ത്യ ഒരു കലക്കൻ പദ്ധതി നടപ്പിലാക്കി കഴിഞ്ഞിരുന്നു ‘നെക്ലേസ് ഓഫ് ഡയമണ്ട്സ്’ (Necklace of Diamonds) എന്നായിരുന്നു ആ നീക്കത്തിന് ഇന്ത്യ നൽകിയ പേര്. ചൈനയുടെ മുത്തുമാലയെ പൊട്ടിച്ചെറിയുന്ന ഇന്ത്യയുടെ വജ്രമാല, ചൈനയുടെ വളയൽ തന്ത്രത്തിന് ഇന്ത്യ നൽകിയ ശക്തമായ മറുപടി. ചൈന എവിടെയൊക്കെ താവളങ്ങൾ ഒരുക്കുന്നുവോ, അതിന്റെ തൊട്ടടുത്തായി തന്ത്രപ്രധാനമായ താവളങ്ങൾ ഇന്ത്യയും വികസിപ്പിച്ചു. അറബിക്കടലിലെ ചൈനയുടെ ഗ്വാദർ തുറമുഖത്തിന് തൊട്ടടുത്ത് ഒമാനിലെ ഡുകം തുറമുഖം കേന്ദ്രീകരിച്ച് ഇന്ത്യ സൈനിക-ലോജിസ്റ്റിക്സ് സംവിധാനങ്ങൾ സജ്ജീകരിച്ചു. ചൈനീസ് നീക്കങ്ങൾ നിരീക്ഷിക്കാൻ ഇത് ഇന്ത്യയെ സഹായിക്കുന്നു. ഇന്ത്യൻ മഹാസമുദ്രത്തിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന മൗറീഷ്യസിൽ സൈനിക താവളം പണിയാൻ ഇന്ത്യ കരാറിൽ ഒപ്പിട്ട് കഴിഞ്ഞു.

ഇറാനിലെ ചാബഹാർ തുറമുഖത്ത് സ്വാധീനമുറപ്പിച്ച് കൊണ്ട് പാകിസ്ഥാനെയും ഗ്വാദർ തുറമുഖത്തെയും മറികടന്ന് മധ്യേഷ്യയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും പ്രവേശിക്കാനുള്ള തന്ത്രപ്രധാനമായ വഴി ഇന്ത്യ വെട്ടി. ഇന്തോനേഷ്യ സബാംഗ് തുറമുഖം ചൈനയുടെ വ്യാപാരക്കപ്പലുകൾ കടന്നുപോകുന്ന മലാക്ക കടലിടുക്കിന് സമീപമാണ്. അവിടെ ഇന്ത്യയ്ക്ക് പ്രവേശനം ലഭിച്ചത് ചൈന ഭയപ്പാടോടെയാണ് നോക്കികാണുന്നത്. സൈനിക താവളങ്ങൾ കൂടാതെ മറ്റ് രാജ്യങ്ങളുമായുള്ള ബന്ധവും ഇന്ത്യയുടെ ഈ വജ്രമാലയ്ക്ക് കരുത്ത് പകരുന്നു.

Also Read : ചൈനയെ പൂട്ടാൻ ഇന്ത്യൻ ആയുധങ്ങൾ; മറ്റ് വഴികളില്ലാതെ ഫിലിപ്പീൻസ്

ദക്ഷിണചൈനാ കടലിൽ ചൈനയുമായി തർക്കത്തിലുള്ള വിയറ്റ്നാം, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളുമായി ഇന്ത്യ പ്രതിരോധ കരാറുകളിൽ ഒപ്പിട്ടു. ഫിലിപ്പീൻസിന് ഇന്ത്യ ബ്രഹ്മോസ് മിസൈലുകൾ നൽകി. ഇന്ത്യൻ നീക്കങ്ങൾ കണ്ട് പകച്ച് നിൽക്കുകയാണ് ചൈനീസ് ഡ്രാഗൺ. ചൈനയുടെ ഏറ്റവും വലിയ പേടി മലാക്ക കടലിടുക്കാണ്. ഇന്ത്യയുടെ ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് സമീപമുള്ള ഈ ഇടുങ്ങിയ കടൽപ്പാതയിലൂടെയാണ് ചൈനയുടെ 80% ഊർജ്ജ ഇറക്കുമതിയും നടക്കുന്നത്. അവിടെയുള്ള ഇന്ത്യയുടെ സ്വാധീനം ചൈനയുടെ സാമ്പത്തിക സുരക്ഷിതത്വത്തിന് വലിയൊരു ഭീഷണിയാണ്. ചുരുക്കത്തിൽ, ചൈന എത്രയൊക്കെ കുറുക്കുവഴികൾ പണിഞ്ഞാലും ആ വഴികളെല്ലാം അവസാനിക്കുന്നത് ഇന്ത്യയുടെ നാവിക കരുത്തിന് മുന്നിലാണ്.

നയതന്ത്ര നീക്കങ്ങളുടെ കാര്യത്തിൽ മാത്രമല്ല ആയുധകപ്പൽ നിർമ്മാണ രംഗത്തും ഇന്ത്യ ചൈനയ്ക്ക് വലിയ വെല്ലുവിളികളാണ് ഉയർത്തി കൊണ്ടിരിക്കുന്നത്. മുൻപ് യുദ്ധക്കപ്പലുകൾക്കായി നമ്മൾ വിദേശരാജ്യങ്ങളുടെ വാതിൽക്കൽ കാത്തുനിൽക്കുമായിരുന്നു. ഇന്ന് മേക്ക് ഇൻ ഇന്ത്യയിലൂടെ നമ്മൾ അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണ്. സമുദ്ര പ്രതാപ് (Samudra Pratap) പോലുള്ള അത്യാധുനിക പട്രോളിംഗ് കപ്പലുകൾ ഇതിന് ഉദാഹരണമാണ്. 3,500 ടൺ ഭാരമുള്ള, ഹെലികോപ്റ്ററുകളെ വഹിക്കാൻ ശേഷിയുള്ള ഈ കരുത്തൻ നമ്മുടെ തീരസംരക്ഷണ സേനയുടെ കരുത്ത് വർദ്ധിപ്പിച്ചു. കൂടാതെ, തദ്ദേശീയമായി നിർമ്മിച്ച ഐഎൻഎസ് വിക്രാന്ത് (INS Vikrant) എന്ന വിമാനവാഹിനി കപ്പലും, നീലഗിരി ക്ലാസ് ഫ്രിഗേറ്റുകളും ഇന്ത്യയുടെ കടലിനെ ശത്രുക്കളുടെ പേടി സ്വപ്നമാക്കി മാറ്റിയിരിക്കുന്നു. ശത്രുക്കളുടെ കപ്പലുകൾ നൂറുകണക്കിന് കിലോമീറ്റർ അകലെ നിൽക്കുമ്പോൾ തന്നെ ലക്ഷ്യം കാണുന്ന ബ്രഹ്മോസ് മിസൈലുകൾ കൂടി അവയ്ക്കൊപ്പം ചേരുമ്പോൾ ശത്രുവിന് പ്രതികരിക്കാൻ പോലും സമയം ലഭിക്കില്ല.

Also Read : ചൈന കിതയ്ക്കുന്നു ഇന്ത്യ കുതിക്കുന്നു; അമേരിക്കയെയും കടത്തിവെട്ടി ന്യൂസിലാൻഡുമായി കരാർ

യുദ്ധക്കപ്പലുകൾ മാത്രമല്ല, കടലിനടിയിലും ഇന്ത്യ ഇന്ന് അജയ്യമാണ്. കൽവരി ക്ലാസ് അന്തർവാഹിനികൾ ശത്രുക്കളുടെ കണ്ണുവെട്ടിച്ച് ആഴക്കടലിൽ പതുങ്ങിയിരിക്കാൻ കെൽപ്പുള്ളവയാണ്. കൂടാതെ അമേരിക്കൻ നിർമ്മിത MQ-9B പ്രിഡേറ്റർ ഡ്രോണുകളും P-8I പോസിഡോൺ വിമാനങ്ങളും ഉപയോഗിച്ച് ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഓരോ സെന്റിമീറ്ററും ഇന്ത്യ നിരീക്ഷിക്കുന്നു. അതായത്, കടലിനടിയിലെ ശത്രുവിനെ വരെ ആകാശത്തുനിന്ന് കൃത്യമായി കാണാനുള്ള വിദ്യ ഇന്ന് ഇന്ത്യയുടെ കൈവശമുണ്ട്.

കരയിൽ ഹിമാലയത്തിന്റെ നെറുകയിൽ കാവൽ നിൽക്കുന്ന ഇന്ത്യൻ സൈന്യം പോലെ തന്നെ, കടലിൽ തിരമാലകളെ കീറിമുറിച്ച് നമ്മുടെ നാവികസേന ശത്രുവിന്റെ നെഞ്ചിടിപ്പ് കൂട്ടുകയാണ്. ഇത് വെറും ആയുധങ്ങളുടെ മാത്രം കരുത്തല്ല, മറിച്ച് 140 കോടി ജനങ്ങളുടെ ആത്മവിശ്വാസത്തിന്റെയും ഇന്ത്യയുടെ നയതന്ത്ര വിജയത്തിന്റെയും കരുത്താണ്. ലോകവ്യാപാരത്തിന്റെ ജീവനാഡി നിയന്ത്രിക്കാൻ ശേഷിയുള്ള കരുത്തനായി ഇന്ത്യ മാറിക്കഴിഞ്ഞു. ശത്രുക്കൾ ഒരുക്കിയ മുത്തുമാലയെ വെറും ചില്ല് കഷണങ്ങളാക്കി മാറ്റി, വജ്രത്തിന്റെ തിളക്കമുള്ള പ്രതിരോധവുമായി ഇന്ത്യ സമുദ്രം ഭരിക്കാൻ ഒരുങ്ങിക്കഴിഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top