“രക്തവും ക്രിക്കറ്റും ഒന്നിച്ചൊഴുകുമോ?”; ഇന്ത്യ പാക് മത്സരം ബഹിഷ്കരിച്ച് നേതാക്കൾ

ഏഷ്യാ കപ്പിൽ നാളെ നടക്കുന്ന ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം വീണ്ടും രാജ്യത്ത് രാഷ്ട്രീയ ചർച്ചകൾക്ക് വഴി വച്ചിരിക്കുകയാണ്. പഹൽഗാം ഭീകരാക്രമണം നടന്ന് അഞ്ച് മാസത്തിനുള്ളിൽ മത്സരം നടത്തുന്നതിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നത്. ആക്രമണത്തിൽ മരിച്ചവരുടെ കുടുംബങ്ങൾ ഇപ്പോഴും ആ ആഘാതത്തിൽ നിന്നും കരകയറിയിട്ടില്ല. ഈ സാഹചര്യത്തിൽ അന്താരാഷ്ട്ര വേദിയിൽ പാകിസ്ഥാനുമായി ഇന്ത്യ ക്രിക്കറ്റ് കളിക്കുന്നത് തെറ്റാണെന്നാണ് രാഷ്ട്രീയ നേതാക്കൾ ആരോപികുന്നത്.
പല നേതാക്കളും മത്സരം ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തു കഴിഞ്ഞു. പ്രത്യേകിച്ച് കോൺഗ്രസ്, ശിവസേന താക്കറെ വിഭാഗം, ആം ആദ്മി പാർട്ടി എന്നിവയിൽ നിന്നാണ് വിമർശനങ്ങൾ ഉയർന്നത്. സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവച്ച് “വെള്ളവും രക്തവും ഒരുമിച്ച് ഒഴുകില്ല” എന്ന് പ്രധാനമത്രി പറഞ്ഞിരുന്നു. എന്നാൽ, “രക്തവും ക്രിക്കറ്റും” എങ്ങനെ ഒരുമിച്ച് പോകുമെന്ന് ഉദ്ധവ് താക്കറെ ചോദിച്ചു.
ആം ആദ്മി നേതാക്കളും പ്രവർത്തകരും അവരുടെ ഓഫീസിന് പുറത്ത് പാകിസ്ഥാൻ എന്ന് എഴുതിയ പ്രതിമകൾ കത്തിച്ചു. മത്സരം തത്സമയം സംപ്രേഷണം ചെയ്യുന്ന ക്ലബ്ബുകളും റെസ്റ്റോറന്റുകളും ബഹിഷ്‌കരിക്കാൻ മുൻ മന്ത്രി സൗരഭ് ഭരദ്വാജ് പരസ്യമായി അഭ്യർത്ഥിക്കുകയും ചെയ്തു. ക്രിക്കറ്റിന്റെ പേരിൽ പണം സമ്പാദിക്കുന്ന തിരക്കിലാണ് ആളുകൾ. സർക്കാർ ലജ്ജിക്കണമെന്ന് കോൺഗ്രസ് എംപി ഇമ്രാൻ മസൂദും പറഞ്ഞു. നിരവധി നേതാക്കളും ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here