ഇത് ഇന്ത്യയുടെ ജലയുദ്ധം; പാകിസ്ഥാനിൽ ജലക്ഷാമം രൂക്ഷം

നിങ്ങൾ കേൾക്കുന്നത് കേവലം ഒരു വാർത്തയല്ല, ഒരു രാജ്യത്തിൻ്റെ നയതന്ത്രത്തിലെ നിശബ്ദ വിജയത്തിൻ്റെ മുഴങ്ങുന്ന ശബ്ദമാണ്. ഒരു തുള്ളി ചോര പോലും ചിന്താതെ, അതിർത്തിയിൽ വെടിയൊച്ചകൾ ഇല്ലാതെ, പാകിസ്ഥാനെ മുട്ടുകുത്തിക്കുകയാണ് ഇന്ത്യ.
ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്‌സ് ആൻഡ് പീസിൻ്റെ 2025-ലെ പരിസ്ഥിതി ആഘാത റിപ്പോർട്ട് പ്രകാരം, പാകിസ്ഥാനിലെ 80% കൃഷിയും ഇന്ന് നാശത്തിൻ്റെ വക്കിലാണ്. ഭക്ഷ്യക്ഷാമം, സാമ്പത്തിക തകർച്ച, ജനകീയ പ്രക്ഷോഭങ്ങൾ ഈ ദുരവസ്ഥയ്ക്ക് പിന്നിൽ ഒരു ചരിത്രപരമായ നീക്കമുണ്ട്. അതാണ്, ഇന്ത്യയുടെ നയതന്ത്ര യുദ്ധം. അതാണ്, ഓപ്പറേഷൻ സിന്ദൂറിന്റെ മറ്റൊരു രൂപം.
ഇന്ത്യൻ മണ്ണിലേക്ക് കടന്നു കയറി ഭീകരാക്രമണം നടത്താൻ പാകിസ്ഥാൻ നടത്തിയ നീക്കങ്ങൾക്ക് ഇന്ത്യ മറുപടി നൽകിയത് കേവലം വെടിയുണ്ടകൾ കൊണ്ട് മാത്രമായിരുന്നില്ല. ഓപ്പറേഷൻ സിന്ദൂറിലൂടെ ശത്രുപാളയങ്ങൾ തച്ചുതകർത്ത ഇന്ത്യ ഇപ്പോൾ നയതന്ത്ര യുദ്ധത്തിലൂടെ പാകിസ്ഥാന്റെ നട്ടെല്ലൊടിക്കുകയാണ്.
പാകിസ്ഥാൻ്റെ ജീവനാഡിയായ സിന്ധു നദീ വറ്റിവരണ്ടിരിക്കുന്നു. ഇന്ത്യയുടെ മണ്ണിൽ നിന്ന് ഉത്ഭവിച്ച്, ഇന്ത്യയുടെ കരുണയാൽ പാകിസ്ഥാനിലേക്ക് ഒഴുകിയിരുന്ന നദികൾ, ഇന്ന് ഇന്ത്യയുടെ നിയന്ത്രണത്തിലായിരിക്കുന്നു. ജലക്ഷാമം മൂലം ഏറ്റവും വലിയ ക്ഷാമമാണ് പാകിസ്ഥാന്റെ കാർഷിക മേഖലയ്ക്ക് ഉണ്ടായിരിക്കുന്നത്. ഗോതമ്പ്, പരുത്തി കൃഷികളെല്ലാം തകർച്ചയുടെ വക്കിലാണ്.
പാകിസ്ഥാൻ്റെ സാമ്പത്തിക അടിത്തറയും വരണ്ടുണങ്ങി തകർന്നിരിക്കുകയാണ്. ഓപ്പറേഷൻ സിന്ദൂരിലെ ആക്രമണങ്ങൾക്ക് ശേഷം ഇന്ത്യയും പാകിസ്ഥാനുമായി നിലനിൽക്കുന്ന ശീതയുദ്ധത്തിൽ അഫ്ഗാൻ കൂടി ഇന്ത്യയുടെ പക്ഷത്ത് ചേർന്നതോടെ പാകിസ്ഥാന് നിൽക്കക്കള്ളിയില്ലാതായി. അഫ്ഗാനിൽ നിന്ന് പാകിസ്ഥാനിലേക്ക് ഒഴുകുന്ന കുനാർ നദിയിൽ അഫ്ഗാൻ അണക്കെട്ട് നിർമ്മിക്കുന്ന പണി ആരംഭിച്ചിരിക്കുകയാണ്.

ഇന്ത്യയുടെ തന്ത്രം ലളിതമായിരുന്നു. വിഭവങ്ങൾക്ക് നിയന്ത്രണമേൽപിച്ച് പാകിസ്ഥാനെ വരിഞ്ഞുമുറുക്കുക. ഇന്ത്യ ബിയാസ്, രവി, സത്‌ലജ് എന്നിവയുടെ ജലം പരമാവധി സംഭരിക്കാനും, അത് കൃഷിക്കും വൈദ്യുതിക്കും ഉപയോഗിക്കാനും തുടങ്ങി. പാക് ജനതയ്ക്കായി ഇന്ത്യ ഒഴുക്കിയിരുന്ന ജലം ആ ഭരണകൂടം തന്നെ നടത്തിയ തീവ്രവാദ അനുകൂല സമീപനങ്ങളാൽ ഇന്ത്യ റദ്ദാക്കുകയായിരുന്നു.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമ്പോൾ പാകിസ്ഥാൻ സർക്കാരിന് സൈനിക, രഹസ്യാന്വേഷണ ഏജൻസികൾക്കും ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കർ ഇ തൊയ്ബ പോലുള്ള തീവ്രവാദ ഗ്രൂപ്പുകൾക്കും സഹായം നൽകാനുള്ള ശേഷി കുറയും. പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പ്രധാന നദികളിലെ ജലപ്രവാഹം പൂർണ്ണമായി നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള സംവിധാനം ഇന്ത്യ വിന്യസിച്ച് കഴിഞ്ഞിരിക്കുന്നു.
Also Read : ‘ഇന്ത്യ പാകിസ്താന്റെ സമാധാനം കെടുത്തുന്നു’; പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്
ഭൂമിശാസ്ത്രപരമായ വെല്ലുവിളികളെ തന്ത്രപരമായി നേരിടാൻ ഇന്ത്യക്ക് കഴിയും. പാകിസ്ഥാനിലെ ജലക്ഷാമം ഇന്ത്യ നടത്തുന്ന ശീതയുദ്ധത്തിന്റെ ഫലമാണ്. പാകിസ്ഥാൻ നേരിടുന്നത് പഹൽഗാമിൽ നടന്ന ക്രൂരമായ നരഹത്യക്കെതിരെയുള്ള ഇന്ത്യയുടെ പ്രതികാരമാണ്. ദാഹിക്കുന്ന മണ്ണിൽ നിന്നുള്ള നീറുന്ന പ്രതികാരം. ഇനി പാകിസ്ഥാൻ്റെ മുൻപിൽ ഒറ്റ വഴിയേ ഉള്ളൂ. ഭീകരവാദത്തെ ഉപേക്ഷിച്ച് സമാധാനത്തിൻ്റെ പാതയിലേക്ക് വരിക, അല്ലെങ്കിൽ ദാരിദ്ര്യത്തിലും വരൾച്ചയിലും മുങ്ങിപ്പോവുക. ഒരു തുള്ളി ചോര പോലും ചിന്താതെ നാം വിജയിക്കുകയാണ് ! ഈ നിശ്ശബ്ദ വിജയം ലോകത്തിന് മുന്നിൽ പ്രഖ്യാപിക്കുന്നു. ഇന്ത്യയുടെ നയതന്ത്രം ശക്തമാണ്, നമ്മുടെ മണ്ണും മരവും ജലവുമെല്ലാം നമ്മുടെ ആയുധമാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here