ആകാശയുദ്ധത്തില്‍ കരുത്ത് കാട്ടി ഇന്ത്യ; അതിര്‍ത്തിക്ക് അടുത്തു പോലും എത്താന്‍ കഴിയാതെ പാക് യുദ്ധവിമാനങ്ങള്‍

പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലും ലഹോറിലും മിസൈല്‍ വര്‍ഷം നടത്തി ഇന്ത്യന്‍ വ്യോമ സേന. അതിര്‍ത്തി കടന്ന് ആക്രമണം നടത്തുക മാത്രമല്ല പാകിസ്ഥാനെ ഇന്ത്യയുടെ അതിര്‍ത്തിയിലേക്ക് പോലും നമ്മുടെ സൈന്യം അടുപ്പിച്ചില്ല. ഓപ്പറേഷന്‍ സിന്ദൂരില്‍ ആദ്യഘട്ടത്തില്‍ ഭീകരകേന്ദ്രങ്ങളെ ആയിരുന്നു ഇന്ത്യ ലക്ഷ്യമിട്ടതും വിജയകരമായി തകര്‍ത്തതും.
പാകിസ്ഥാന്‍ കനത്ത ഷെല്ലാക്രമണം നടത്തുകയും സാധാരണക്കാര്‍ കൊല്ലപ്പെടുകയും ചെയ്തതോടെ ഇന്ത്യയും കടുപ്പിച്ചു. സൈനിക കേന്ദ്രങ്ങളും വിമാനത്താവളങ്ങളും ലക്ഷ്യമിട്ട് പാകിസ്ഥാന്‍ വ്യോമസേന ആക്രമണം നടത്തിയതോടെ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ ഇറങ്ങി. ജമ്മുവില്‍ നിന്ന് പറന്ന് ഉയര്‍ന്ന് യുദ്ധവിമാനങ്ങള്‍ ഇസ്ലാമാബാദിലും ലഹോറിലും കനത്ത ആക്രമണം നടത്തി. പാക് പ്രധാനമന്ത്രിയുടെ ഷെഹബാസ് ഷെരീഫിന്റെ ഔദ്യോഗിക വസതിക്ക് അടുത്തുവരെ ആക്രമണം എത്തി.
ജമ്മു-കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള പാകിസ്ഥാന്റെ നീക്കങ്ങളെല്ലാം ഇതേസമയം തന്നെ ഇന്ത്യ തകര്‍ക്കുകയും ചെയ്തു. വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് പാകിസ്ഥാന്റെ മൂന്ന് യുദ്ധവിമാനങ്ങളും 50-ഓളം ഡ്രോണുകളും പത്തോളം മിസൈലുകളും തകര്‍ത്തു. രണ്ട് ചൈനീസ് നിര്‍മിത ജെഎഫ് 17എസ്, എഫ് 16 യുദ്ധവിമാനങ്ങളാണ് തകര്‍ത്തത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here