പാകിസ്ഥാനെ മുട്ടുകുത്തിച്ചത് ഇങ്ങനെ…. വീണ്ടും വിശദീകരിച്ച് വ്യോമസേനാ മേധാവി

ഭീകരതയ്ക്ക് മറുപടിയായി ഇന്ത്യ നടത്തിയ നിർണ്ണായകമായ ‘ഓപ്പറേഷൻ സിന്ദൂർ’ (Operation Sindoor). അത് കേവലം ഒരു തിരിച്ചടിയായിരുന്നില്ല, മറിച്ച് ശത്രുവിനെ വെടിനിർത്തലിന് നിർബന്ധിതമാക്കിയ ആധുനിക യുദ്ധതന്ത്രമായിരുന്നുവെന്ന് ഇന്ത്യൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വ്യക്തമാക്കി.

രാജ്യത്തെ സൈനിക മേധാവികൾ പങ്കെടുത്ത പത്രസമ്മേളനത്തിലാണ്, പാകിസ്ഥാനെ എങ്ങനെയാണ് മുട്ടുകുത്തിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചത്. “ഞങ്ങൾക്ക് വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നു. ആ ലക്ഷ്യം കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കിയതോടെ, പാകിസ്ഥാൻ സ്വയം വെടിനിർത്തലിന് അപേക്ഷിക്കുകയായിരുന്നു. ലോകം ഇന്ത്യയിൽ നിന്ന് പഠിക്കേണ്ട ഒരു പാഠമാണിത്,” അദ്ദേഹം പറഞ്ഞു.

Also Read : ‘കാർഗിൽ മുതൽ ഓപ്പറേഷൻ സിന്ദൂർ വരെ’; 62 വർഷം ഇന്ത്യൻ ആകാശം കാത്ത മിഗ് 21ന് വിട

ഓപ്പറേഷൻ സിന്ദൂറിലെ ഏറ്റവും നിർണ്ണായകമായ ഘടകം, ഇന്ത്യയുടെ പുതിയ ദീർഘദൂര മിസൈൽ സംവിധാനമായിരുന്നു. ഇന്ത്യയുടെ പുതിയ ലോങ് റേഞ്ച് സർഫസ്-ടു-എയർ മിസൈൽസ് (SAMs) ഉപയോഗിച്ച് പാക് അതിർത്തിക്കുള്ളിൽ 300 കിലോമീറ്ററിലധികം സഞ്ചരിച്ച് എതിരാളികൾക്കെതിരെ ആക്രമണം നടത്താൻ ഇന്ത്യക്ക് സാധിച്ചു. ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ദൂരമേരിയെ മിസൈൽ ആക്രമണമായിരുന്നു അത്. സംഘർഷങ്ങളിൽ പാകിസ്താന് 10 യുദ്ധവിമാനങ്ങൾ നഷ്‌ടപ്പെട്ടുവെന്നും എ പി സിങ് പറഞ്ഞു.

ഓപ്പറേഷൻ സിന്ദൂർ വിജയിച്ചതിന്റെ പ്രധാന കാരണം മൂന്ന് സേനകളും തമ്മിലുള്ള അതിശക്തമായ ഏകോപനമാണ്. “കരസേന, നാവികസേന, വ്യോമസേന എന്നിവയുടെ സംയുക്ത ശ്രമമായിരുന്നു അത്. ഞങ്ങൾ ലക്ഷ്യം നേടാനായി ഉറച്ചുനിന്നു. 50-ൽ താഴെ മാത്രം ആയുധങ്ങൾ ഉപയോഗിച്ച് ഞങ്ങൾ പാകിസ്‌ഥാനെ മുട്ടകുത്തിച്ചു,” അദ്ദേഹം പറഞ്ഞു. കൂടാതെ പാകിസ്ഥാൻ പരാജയം മറച്ചുവെക്കാനായി പറയുന്ന കാര്യങ്ങളെ “മനോഹർ കഹാനിയാൻ” ‘ഭംഗിയുള്ള കഥകൾ’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് വ്യോമസേനാ മേധാവി പ്രസ്താവന അവസാനിപ്പിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top