ഗീത ഗോപിനാഥ് ഐഎംഎഫിൽ നിന്നും പടിയിറങ്ങുന്നു; വീണ്ടും അധ്യാപനത്തിലേക്ക്..

ഒന്നാം പിണറായി സര്‍ക്കാർ അധികാരത്തിൽ എത്തിയപ്പോൾ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായ് നിയമിതയായ ഗീത ഗോപിനാഥ്‌, അക്കാരണം കൊണ്ട് തന്നെ മലയാളികൾക്ക് സുപരിചിതയാണ്. ആ പദവിയിൽ സേവനം തുടർന്നിലെങ്കിലും രാജ്യാന്തര നാണ്യ നിധിയുടെ (IMF) ആദ്യ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ എന്ന ചുമതലയിൽ മലയാളിയായ ഗീത തുടരുകയായിരുന്നു. ഈ ചുമതലയിൽ നിന്ന് പടിയിറങ്ങുകയാണെന്ന് എക്സിൽ ഇട്ട പോസ്റ്റിലൂടെ ഗീത ഔദ്യോഗികമായി അറിയിച്ചു. ഹാര്‍വഡ് യൂണിവേഴ്‌സിറ്റിയില്‍ ഇക്കണോമിക്‌സ് പ്രൊഫസറായാണ് ഇനി സേവനമനുഷ്ഠിക്കുക. ഐഎംഎഫിന്റെ ഏറ്റവും ഉയര്‍ന്ന പദവിയിലെത്തിയ ഇന്ത്യക്കാരിയും വനിതയും മലയാളിയും എന്ന നേട്ടത്തോടെയാണ് ഗീതയുടെ പടിയിറക്കം.

ഏഴുവർഷത്തെ സേവനത്തിനുശേഷം പടിയിറങ്ങുകയാണെന്നും അക്കാഡമിക് തലത്തിലേക്ക് മടങ്ങുന്നതായും ഗീത എക്സിൽ കുറിച്ചു. ഐഎംഎഫില്‍ ഒരിക്കലെങ്കിലും ജോലി ചെയ്യാൻ സാധിച്ചതിൽ നന്ദിയുണ്ടെന്നും പറഞ്ഞു. തന്നെ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞയായി നിയമിച്ച ഐഎംഎഫ് മുന്‍ മേധാവി ക്രിസ്റ്റീന്‍ ലഗാര്‍ഡിനും ഐഎംഎഫ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജിയേവയോടും ഗീത ഗോപിനാഥ് നന്ദി അറിയിച്ചു. പുതുതലമുറയിലെ സാമ്പത്തിക വിദഗ്ദ്ധരെ പരിശീലിപ്പിക്കാനാണ് തിരിച്ചുപോകുന്നതെന്നും, കൂടുതൽ ഗവേഷണങ്ങള്‍ നടത്താൻ ആഗ്രഹിക്കുന്നതായും ഗീത ഗോപിനാഥ് വ്യക്തമാക്കുന്നു .

ഹാർവഡിൽ അധ്യാപികയായിരിക്കേ ലീവെടുത്താണ് 2019ൽ ചീഫ് ഇക്കണോമിസ്റ്റായി ഗീത ഐഎംഎഫിൽ എത്തുന്നത്. പിന്നീട് 2022ല്‍ ഡെപ്യൂട്ടി മാനേജിങ് ഡയകറക്ടറായി. മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായ് നിയമിത ആയെങ്കിലും, പിന്നീട് അതിൽ നിന്നും ഒഴുവായിരുന്നു. എന്നാൽ അതിന്റെ കാരണങ്ങൾ എന്തെന്ന് വ്യക്തമായിരുന്നില്ല. ഗീത ഗോപിനാഥിന്റെ പിന്‍ഗാമിയെ ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നും ഐഎംഎഫ് അറിയിച്ചിട്ടുണ്ട്. കൊൽക്കത്തയിൽ ആണ് ഗീതയുടെ ജനനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top