പാക് സൈനിക കേന്ദ്രങ്ങളിലേക്കും ആക്രണം വ്യാപിപ്പിച്ച് ഇന്ത്യ; ലാഹോറിലെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തു; ഇനി ക്ഷമിക്കില്ല

ഇന്ത്യയിലെ അതിര്‍ത്തി ഗ്രാമങ്ങളിലേക്ക് ഷെല്ലുകള്‍ ഉപയോഗിച്ച് ആക്രണം നടത്തുന്നതിനൊപ്പം സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ട പാകിസ്ഥാന് അതേനാണയത്തില്‍ മറുപടി നല്‍കി ഇന്ത്യ. പാകിസ്ഥാനിലെ ഒമ്പത് സൈനികകേന്ദ്രങ്ങള്‍ ഇന്ത്യ ആക്രമിച്ചു. ഡ്രോണ്‍ ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയത്. ലാഹോറിലെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തതായും ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി.

ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണത്തിന് പാകിസ്ഥാന്‍ ശ്രമിച്ചതോടെയാണ് ഇന്ത്യ തിരിച്ചടി നല്‍കിയത്. ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യ ആദ്യം ആക്രമണം നടത്തിയത്. എന്നാല്‍ പാകിസ്ഥാന്‍ തിരച്ചടി സാധാരണക്കാരേയും സൈനിക കേന്ദ്രങ്ങളേയും ലക്ഷ്യമിട്ടതോടെ ഇന്ത്യയും നിലപാട് കടുപ്പിച്ചു.

അവന്തിപുര, ശ്രീനഗര്‍, ജമ്മു, പത്താന്‍കോട്ട്, അമൃത്സര്‍, കപൂര്‍ത്തല, ജലന്ധര്‍, ലുധിയാന, ആദംപൂര്‍, ഭട്ടിന്‍ഡ, ചണ്ഡീഗഡ്, നാല്‍, ഫലോഡി, ഉത്തര്‍ലായ്, ഭുജ് എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങളാണ് ഇന്നലെ രാത്രിയില്‍ പാകിസ്ഥാന്‍ ലക്ഷ്യമിട്ടത്. വ്യോമ പ്രതിരോധ സംവിധാനങ്ങളുപയോഗിച്ച് ഇന്ത്യ ഇതിനെ പ്രതിരോധിച്ചു.പിന്നാലെയാണ് പാകിസ്ഥാന്‍ മണ്ണിലെത്തി ഇന്ത്യന്‍ ഡ്രോണുകള്‍ ആക്രമണം നടത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top