ഡ്രോണ്‍ അയച്ച് ചൊറിഞ്ഞു; മൂന്ന് വ്യോമതാവളങ്ങള്‍ ആക്രമിച്ച് ഇന്ത്യയുടെ മറുപടി; പാകിസ്ഥാന്‍ ഇന്നലേയും വിറച്ചു

രാത്രിയുടെ മറവില്‍ ഇന്ത്യയില്‍ ഡ്രോണ്‍ ആക്രമണത്തിന് ശ്രമിച്ച പാകിസ്ഥാന് അതേ നാണയത്തില്‍ മറുപടി. മൂന്ന് വ്യോമ താവളങ്ങളിലേക്ക് കടുത്ത ആക്രമണം നടത്തിയാണ് ഇന്ത്യ പകരം ചോദിച്ചത്. നൂര്‍ഖാന്‍ (ചക്ലാല, റാവല്‍പിണ്ടി), മുരീദ് (ചക്വാല്‍), റഫീഖി (ഝാങ് ജില്ലയിലെ ഷോര്‍ക്കോട്ട്) എന്നീ വ്യോമതാവളങ്ങളിലാണ് ഇന്ത്യയുടെ മിസൈലുകളും ഡ്രോണുകളും പതിച്ചത്.
പാകിസ്ഥാനു ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പാക് സൈനിക വക്താവ് ലഫ്. ജനറല്‍ അഹമ്മദ് ഷരീഫ് ചൗധരി പുലര്‍ച്ചെ നാലുമണിക്ക് വാര്‍ത്താ സമ്മേളനം വിളിച്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. തലസ്ഥാനമായ ഇസ്ലാമാബാദില്‍നിന്ന് 10 കിലോമീറ്റര്‍ മാത്രം അകലെയാണിത് സ്ഥിതിചെയ്യുന്ന വ്യോമതാവളവും ഇന്ത്യ ആക്രമിച്ചിട്ടുണ്ട്. വ്യോമതാവളത്തിന് തീപിടിച്ചതിന്റെയടക്കം ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.
അതിര്‍ത്തിയില്‍ വലിയ പ്രകോപനമാണ് കഴിഞ്ഞ രാത്രിയില്‍ പാകിസ്ഥാന്‍ നടത്തിയത്. ജമ്മു കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളിലെ 26 ഇടങ്ങള്‍ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ ഡ്രോണ്‍ ആക്രമണം നടത്തി. കൂടാതെ കശ്മീരില്‍ ഷെല്‍ ആക്രമണവും ശക്തമാക്കി. ഈ ആക്രമണങ്ങളെ ഇന്ത്യ നിരവീര്യമാക്കിയതിന് പിന്നാലെയാണ് തിരിച്ചടി തുടങ്ങിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here