ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കലഹം; ഗംഭീറിനെതിരെ രോഹിതും കോഹ്ലിയും; പ്രശ്നം പരിഹരിക്കാൻ ബിസിസിഐ

ഇന്ത്യൻ ക്രിക്കറ്റ് ടീമിനുള്ളിൽ അസ്വാരസ്യങ്ങൾ. ടീം ഇന്ത്യയുടെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും ടീമിലെ സൂപ്പർ താരങ്ങളായ രോഹിത് ശർമ, വിരാട് കോഹ്ലി എന്നിവരും തമ്മിലുള്ള ബന്ധം വഷളായതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന ഏകദിന പരമ്പരക്കിടെയാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവരുന്നത്.

കോച്ച് ഗൗതം ഗംഭീറും ഇന്ത്യൻ ടീമിന്റെ നെടുംതൂണുകളായ രോഹിത് ശർമയും വിരാട് കോഹ്ലിയും തമ്മിലുള്ള ബന്ധം വഷളായതോടെ, ഇവർ തമ്മിലുള്ള സംസാരം ഏതാണ്ട് നിലച്ച മട്ടിലാണ്. ഇത് ഏകദിന ടീമിൻ്റെ ഡ്രസ്സിങ് റൂമിൽ കടുത്ത പിരിമുറുക്കം സൃഷ്ടിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. രാഹുൽ ദ്രാവിഡിന് പകരമായി ഗംഭീർ പരിശീലക സ്ഥാനമേറ്റെടുത്തതിന് ശേഷമാണ് പ്രശ്നങ്ങൾ വഷളായത്.ഗംഭീർ ചുമതലയേറ്റതിനു പിന്നാലെയാണ് രോഹിത്തും കോലിയും ടെസ്റ്റിൽ നിന്ന് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ചതും.

Also Read : ‘ചാമ്പ്യൻസ് ട്രോഫിയും ഏഷ്യാ കപ്പും നേടിയത് ഇതേ കോച്ച്’; വിമർശകർക്ക് മറുപടിയുമായി ഗൗതം ഗംഭീർ

രോഹിതിൻ്റെയും കോഹ്ലിയുടെയും ഭാവി, നായകസ്ഥാനം, പ്രധാന മത്സരങ്ങളിലെ സ്ട്രാറ്റജികൾ എന്നിവയെ ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് പ്രശ്നങ്ങൾക്ക് തുടക്കം. നേരത്തെ ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ ചീഫ് സെലക്ടർ അജിത് അഗാർക്കറും രോഹിത് ശർമയും തമ്മിൽ ആശയവിനിമയം ഇല്ലായിരുന്നു എന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോൾ കോഹ്ലി-ഗംഭീർ ബന്ധവും ഇതേ നിലയിലാണെന്ന് റിപ്പോർട്ടുകൾ ചൂണ്ടികാട്ടുന്നത്.

കളിക്കാരും കോച്ചും തമ്മിലുള്ള ഈ അഭിപ്രായവ്യത്യാസം ടീമിൻ്റെ പ്രകടനത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ബിസിസിഐ സോഷ്യൽ മീഡിയയിൽ രോഹിത്-കോഹ്ലി ആരാധകർ ഗംഭീറിനെതിരെ നടത്തുന്ന ആക്രമണങ്ങളും ബിസിസിഐയെ അലട്ടുന്നുണ്ട്. 2027 ഏകദിന ലോകകപ്പിന് മുൻപ് ടീമിനുള്ളിലെ ഈ അസ്വസ്ഥത പരിഹരിക്കാനുള്ള ശ്രമത്തിലാണ് ബോർഡ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top