തീര്‍ത്തും യുവനിര; സീനിയര്‍ രവീന്ദ്ര ജഡേജ; ഗില്‍ നായകന്‍; കരുണ്‍ നായരും ടീമില്‍

യുവനിരയുമായി ഇംഗ്ലണ്ട് പര്യടനത്തിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. രോഹിത് ശര്‍മ്മയും വിരാട് കോഹ്‌ലിയും വിരമിച്ചതോടെയാണ് യുവനിരയുമായി ടീം ഇംഗ്ലണ്ടിലേക്ക് പറക്കുക. രവീന്ദ്ര ജഡേജയും കെഎല്‍ രാഹുല്‍ എന്നിവരാണ് ടീമിലെ സീനിയര്‍. ശുഭ്മന്‍ ഗില്‍ ടീമിനെ നയിക്കും. ഋഷഭ് പന്താണു വൈസ് ക്യാപ്റ്റന്‍. ആഭ്യന്തര ക്രിക്കറ്റിലെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തില്‍ മലയാളി കരുണ്‍ നായര്‍ ടീമിലേക്ക് തിരിച്ചെത്തി.
മുഹമ്മദ് ഷമി, ശ്രേയസ് ഐയര്‍ എന്നിവര്‍ക്ക് ടീമില്‍ ഇടം ലഭിച്ചില്ല. സായ് സുദര്‍ശന് ടീമില്‍ ഇടം പിടിച്ചത് അപ്രതീക്ഷിതമായിരുന്നു. കുല്‍ദീപ് യാദവ് മാത്രമാണ് ടീമിലെ സ്‌പെഷലിസ്റ്റ് സ്പിന്നര്‍. രവീന്ദ്ര ജഡേജ, വാഷിങ്ടന്‍ സുന്ദര്‍ എന്നിവരും സ്പിന്നര്‍മാരായുണ്ട്. ജൂണ്‍ – ഓഗസ്റ്റ് മാസങ്ങളിലാണ് അഞ്ച് ടെസ്റ്റുകളുടെ പരമ്പര.
ഇന്ത്യന്‍ ടീം- ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ഋഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, കെ.എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേല്‍, വാഷിങ്ടന്‍ സുന്ദര്‍, ഷാര്‍ദൂല്‍ ഠാക്കൂര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here