സഹോദരന്റെ വിവാഹത്തിന് അവധി ചോദിച്ചു; നൽകാത്തതിന്റെ പേരിൽ ജോലി വേണ്ടെന്ന് വച്ച് ജീവനക്കാരി

അമേരിക്കയിയിലെ സഹോദരന്റെ വിവാഹത്തിന് കമ്പനി അവധി നൽകത്തിന്റെ പേരിൽ ജോലി ഉപേക്ഷിച്ച് ഇന്ത്യൻ ജീവനക്കാരി. റെഡ്ഡിറ്റ് പോസ്റ്റിലൂടെയാണ് യുവതി ഈ വിവരം ലോകത്തെ അറിയിച്ചത്. താനെടുത്ത തീരുമാനം തെറ്റാണോയെന്നു ചോദിച്ചു കൊണ്ടായിരുന്നു പോസ്റ്റ്.

15 ദിവസത്തെ അവധിയ്ക്കായി മൂന്നാഴ്ച മുമ്പേ കമ്പനിയിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ ജോലി വേണോ അതോ വിവാഹം വേണോയെന്നാണ് കമ്പനി ചോദിച്ചത്. തുടർന്നാണ് കുടുംബം മതിയെന്ന് തീരുമാനമെടുത്തത്. യു എസിലേക്ക് പോകാനാണ് 15 ദിവസത്തെ അവധി ചോദിച്ചത്. കമ്പനി സമ്മതിക്കാതെ വന്നപ്പോൾ അവധി ദിവസം കുറച്ചു നൽകാനും ആവശ്യപ്പെട്ടു. എന്നാൽ അതിനും കമ്പനി സമ്മതിച്ചില്ല. വിവാഹത്തിന് പോകണമെങ്കിൽ ജോലി രാജി വയ്ക്കാനാണ് ആവശ്യപ്പെട്ടത്.

നാല് വർഷത്തിൽ അധികമായി കമ്പനിയിൽ ജോലി ചെയുന്നു. അമിത ജോലിഭാരം, പ്രതിസന്ധി ഘട്ടങ്ങളിൽ കുറഞ്ഞ ശമ്പളത്തിലും ജോലി ചെയ്തിരുന്നു. എന്നാൽ ഇതൊന്നും കണക്കാക്കാതെ മറ്റൊരു ജോലിയ്ക്ക് ശ്രമിക്കാൻ പോലും സമയം നൽകാതെ രാജി വയ്ക്കാനാണ് പറഞ്ഞത്. കൂടാതെ നോട്ടീസ് പിരീഡ് നടപ്പാക്കാനും ശ്രമിച്ചിരുന്നു. ഭീഷണിപ്പെടുത്തിയതായും പറയുന്നു. എന്തായാലും ജോലി ഉപേക്ഷിച്ചു കുടുംബത്തെ തിരഞ്ഞെടുത്ത ജീവനക്കാരിയെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top