അവധിക്കാലം ആഘോഷിക്കാന്‍ അമേരിക്കയില്‍ എത്തി; ഇന്ത്യന്‍ കുടുംബത്തിന് ദാരുണാന്ത്യം

അമേരിക്കയില്‍ ഇന്ത്യന്‍ കുടുംബത്തിന് ദാരുണാന്ത്യം. അമേരിക്കയിലെ ഗ്രീന്‍ കൗണ്ടിയിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ കൊല്ലപ്പെട്ടു. ഹൈദരാബാദ് സ്വദേശികളായ വെങ്കട്ട്, ഭാര്യ തേജസ്വിനി ഇവരുടെ രണ്ട് മക്കളുമാണ് മരിച്ചത്.

ഡാലസിനടുത്താണ് അപകടം സംഭവിക്കുന്നത്. ദിശ തെറ്റി വന്ന മിനി ട്രക്ക് ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ ഇടിച്ചു കയറുകയായിരുന്നു. ഉടന്‍ തന്നെ കാറിനു തീപിടിച്ചു. നാലുപേരും കാറില്‍ കുടുങ്ങി പോയി. കാര്‍ പൂര്‍ണമായും കത്തി നശിച്ചു. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ ആയതിനാൽ ഡിഎൻഎ പരിശോധനയും നടത്തേണ്ടി വരും..

അവധിക്കാലം ആഘോഷിക്കാനാണ് ഇവര്‍ കുടുംബ സമേധം അമേരിക്കയില്‍ എത്തിയത്. ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം തിരികെ വരുമ്പോഴായിരുന്നു അപകടം. ഡിഎന്‍എ പരിശോധനാ ഫലം പുറത്തുവന്നാല്‍ ഉടന്‍ തന്നെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top