ഇത് ഇന്ത്യൻ ഫുട്‌ബോളിന്റെ സുവർണ്ണ കാലമോ? മെസ്സിക്ക് പിന്നാലെ റൊണാള്‍ഡോയും ഇന്ത്യയിലേക്ക്

ഇന്ത്യൻ ഫുട്ബോളിന് ഇത് നല്ല കാലം. ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിലേക്ക്. എഎഫ്സി ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ കളിക്കാനാണ് റൊണാള്‍ഡോ ഇന്ത്യയിലെത്തുക. ഇന്ന് നടന്ന ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പില്‍ ഗ്രൂപ്പ് ഡിയിലാണ് എഫ് സി ഗോവ അല്‍ നസ്റിനൊപ്പം ഇടം നേടിയത്.
അല്‍ നസ്റിനും എഫ് സി ഗോവക്കുമൊപ്പം ഇറാഖില്‍ നിന്നുള്ള അല്‍ സവാര എഫ് സിയും തജിക്കിസ്ഥാനില്‍ നിന്നുള്ള എഫ് സി ഇസ്റ്റിക്ലോളുമാണ് ഇടം നേടിയത്.

Also Read : എട്ടുവര്‍ഷത്തെ ലിവ്-ഇന്‍ റിലേഷൻ, രണ്ട് കുട്ടികൾ; പിരിഞ്ഞാൽ നൽകേണ്ട തുകക്ക് പോലും കരാർ; ഒടുവിൽ റൊണാൾഡോ വിവാഹിതനാകുന്നു

അല്‍ നസ്റിന്‍റെ ഗ്രൂപ്പില്‍ ഇടം നേടിയതോടെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ ഇന്ത്യയില്‍ കളിക്കാനുള്ള വഴിയൊരുങ്ങി. ഗ്ര‍ൂപ്പ്‌ ഘട്ടത്തിൽ ഒരു ടീമിനോട്‌ രണ്ട്‌ മത്സരമാണ്‌ എല്ലാ ടീമുകൾക്കുമുണ്ടാവുക. ഒന്ന്‌ സ്വന്തം തട്ടകത്തിലും മറ്റൊന്ന്‌ എതിരാളികളുടെ ഗ്ര‍ൗണ്ടിലും. പരിക്ക് സംബന്ധമായ ബുദ്ധിമുട്ടുകളോ മറ്റൊന്നും ഉണ്ടായില്ലെങ്കിൽ റൊണാൾഡോ ഇന്ത്യയിലേക്കെത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഗ്രൂപ്പ് ഡിയിലാണ് ഇരുടീമുകളും ഉൾപ്പെട്ടിരിക്കുന്നത്. എവേ മത്സരത്തിനായി ടീം ഗോവയിലെത്തും. ഇന്ത്യയില്‍ നിന്നും മോഹന്‍ബഗാനാണ് എ.എഫ്.സി ചാംപ്യന്‍സ് ലീഗ് 2 ടൂര്‍ണമെന്‍റിന് യോഗ്യത നേടിയ മറ്റൊരു ടീം.

Also Read : ഫുട്‌ബോള്‍ മിശിഹായെ നേരിട്ട് കാണാന്‍ കാത്തിരിക്കാം; മെസ്സി ഇന്ത്യയില്‍ എത്തുന്നു, കേരളത്തിലേക്ക് അല്ല

ലീഗ് മത്സരങ്ങൾ ഇന്ത്യൻ ഫുട്ബോളിന് പുത്തൻ ഉണർവ് നൽകുകയാണ്. ലോകത്തെ ഏറ്റവും മികച്ച കായികതാരങ്ങൾ ഇന്ത്യയിലേക്ക് വരുന്നത് വഴി ഇന്ത്യൻ ഫുട്ബോളിന് വലിയ ഉത്തേജനം ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിഹാസ താരം ലയണല്‍ മെസ്സി ഡിസംബര്‍ 12ന് ഇന്ത്യയില്‍ എത്തും. രണ്ടുദിവസത്തോളം ഇന്ത്യയിൽ ചിലവഴിക്കുന്ന മെസ്സി കുട്ടികൾക്കായി ഫുട്ബോൾ വര്‍ക്ഷോപ്പ് സംഘടിപ്പിക്കും. ഫുട്ബോൾ ലോകത്തെ മിന്നും താരങ്ങളുടെ വരവ് ഇന്ത്യൻ ഫുട്ബോൾ സ്റ്റേഡിയങ്ങളുടെ ആധുനികവൽക്കരണത്തിന് വഴിതെളിക്കുമെന്നും വിലയിരുത്തപ്പെടുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top