ദാദ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം മോഹന്‍ലാലിന്; മലയാള സിനിമക്ക് അഭിമാന നിമിഷം

രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ദാദ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം മോഹന്‍ലാലിന്. 2023ലെ പുരസ്‌കാരമാണ് മോഹന്‍ലാലിന് നല്‍കുന്നതായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തലമുറകളെ പ്രചോദിപ്പിക്കുന്ന സിനിമാ യാത്ര പരിഗണിച്ചാണ് മോഹന്‍ലാലിന് അവാര്‍ഡ് എന്നാണ് പുരസ്‌കാര നിര്‍ണ്ണയസമിതിയുടെ നിലപാട്. നടൻ്റെ സമാനതകളില്ലാത്ത കഠിനാധ്വാനവും വാര്‍ത്താ കുറിപ്പില്‍ എടുത്തു പറയുന്നുണ്ട്.
ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കുന്ന സമഗ്രസംഭാവനയ്ക്കാണ് ദാദ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നല്‍കുന്നത്. പല ഭാഷകളിലായി മോഹന്‍ലാല്‍ കാട്ടിയ നടന വിസ്മയത്തിനാണ് പുരസ്‌കാരം നല്‍കിയിരിക്കുന്നത്. മലയാള സിനിമയ്ക്ക് ആകെ അഭിമാന നേട്ടമാണ് മോഹന്‍ലാലിലൂടെ ഉണ്ടായിരിക്കുന്നത്. ഈ മാസം 23ന് പുരസ്കാരം സമ്മാനിക്കും. നേരത്തെ സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് ഈ പുരസ്കാരം ലഭിച്ചിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here