അമ്മയുടെ ജന്മദിനം ലോട്ടറി നമ്പറാക്കി; ഇന്ത്യക്കാരന് കിട്ടിയത് യുഎഇയിലെ റെക്കോർഡ് സമ്മാനമായ 240 കോടി

യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജാക്ക്‌പോട്ട് സമ്മാനമായ 100 മില്യൺ ദിർഹം (ഏകദേശം 240 കോടി രൂപ) സ്വന്തമാക്കി ഇന്ത്യൻ പ്രവാസി. ഭാഗ്യ നമ്പർ തിരഞ്ഞെടുക്കാൻ അദ്ദേഹം ആശ്രയിച്ചത് തന്റെ അമ്മയുടെ ജന്മദിനമായിരുന്നു. അബുദാബിയിൽ താമസിക്കുന്ന 29 കാരനായ അനിൽകുമാറിനാണ് ജാക്ക്പോട്ട് ലഭിച്ചത്.
ലക്കി ഡേ നറുക്കെടുപ്പിലാണ് യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 100 മില്യൺ ദിർഹം ഇദ്ദേഹം നേടിയത്. നറുക്കെടുപ്പിലെ ഏഴ് അക്കങ്ങളിൽ പലതും തിരഞ്ഞെടുക്കാൻ അനിൽകുമാർ ആശ്രയിച്ചത് തന്റെ അമ്മയുടെ ജന്മദിനവും മറ്റ് കുടുംബാംഗങ്ങളുടെ സുപ്രധാന തീയതികളുമാണ്.
ഈ സമ്മാനം നേടാൻ അനിൽകുമാർ ഏകദേശം മൂന്ന് വർഷമായി സ്ഥിരമായി ടിക്കറ്റുകൾ വാങ്ങുന്നുണ്ടായിരുന്നു. യുഎഇയിലെ താമസക്കാരായ 18 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമേ ഈ ലോട്ടറിയിൽ പങ്കെടുക്കാൻ സാധിക്കൂ. അപ്രതീക്ഷിതമായി ലഭിച്ച ഈ ഭാഗ്യത്തിൽ വലിയ സന്തോഷത്തിലാണ് അനിൽകുമാർ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here