മെഡിക്കൽ വിദ്യാർത്ഥിയുടെ മൃതദേഹം അണക്കെട്ടിൽ; കാണാതായിട്ട് 19 ദിവസം

റഷ്യയിൽ നിന്നും കാണാതായ 22കാരനായ ഇന്ത്യൻ വിദ്യാർത്ഥി അജിത് സിംഗ് ചൗധരിയെ മരിച്ച നിലയിൽ കണ്ടെത്തി. രാജസ്ഥാനിലെ ആൽവാർ സ്വദേശിയാണ് അജിത്. ബാഷ്കിർ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ എംബിബിഎസ് വിദ്യാർത്ഥിയായിരുന്നു. 2023ലാണ് അജിത് മെഡിക്കൽ കോളേജിൽ ചേർന്നത്.
ഒക്ടോബർ 19ന് പാൽ വാങ്ങാനായി ഹോസ്റ്റലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം അജിത്തിനെ കാണാതാവുകയായിരുന്നു. കാണാതായി 19 ദിവസത്തിന് ശേഷമാണ്, വൈറ്റ് നദിക്ക് സമീപമുള്ള അണക്കെട്ടിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. നേരത്തെ, ഇതേ നദിക്ക് സമീപത്ത് നിന്ന് അജിത്തിന്റെ വസ്ത്രങ്ങൾ, ഫോൺ, ഷൂസ് എന്നിവ ലഭിച്ചിരുന്നു.
മോസ്കോയിലെ ഇന്ത്യൻ എംബസിയാണ് കുടുംബാംഗങ്ങളെ വിവരമറിയിച്ചത്. സുഹൃത്തുക്കളാണ് മൃതദേഹം തിരിച്ചറിഞ്ഞത്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ഉടൻ നാട്ടിലെത്തിക്കും എന്നാണ് വിവരം. അജിത്തിന്റെ മരണത്തിൽ സംശയമുണ്ടെന്നും സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here