വാട്‌സ്ആപ്പിനെ മലർത്തിയടിച്ച് ‘അറട്ടൈ’ ; ഹിറ്റായി ഇന്ത്യൻ മെസേജിങ് ആപ്പ്

ഇന്ത്യൻ നിർമിത മെസേജിങ് ആപ്പ് വാട്‌സാപ്പിനെ മറികടന്ന് ഒന്നാമതെത്തി. തദ്ദേശീയ മെസേജിങ് ആപ്ലിക്കേഷനായ അറട്ടൈ (Arattai) ആപ്പ് സ്റ്റോറുകളിൽ ഒന്നാമതാണ്. മാതൃസ്ഥാപനമായ സോഹോയാണ് ഈ മെസേജിങ് ആപ്പ് അവതരിപ്പിച്ചത് .2021 ലാണ് അറട്ടൈ പുറത്തിറക്കിയത്. അറട്ടൈ എന്ന തമിഴ് വാക്കിന്റെ അർഥം ചാറ്റ് എന്നാണ്. സ്പൈവെയറുകളില്ലാത്ത, ഇന്ത്യൻ നിർമിത മെസഞ്ചർ ആപ്പാണ് അറട്ടൈ.

Also Read : ‘വാട്സ്ആപ്പ് നിരോധിക്കണം’; മലയാളിയുടെ ഹര്‍ജിക്ക് ഒടുവിൽ സംഭവിച്ചത്….

തുടക്കത്തിൽ മാർക്കറ്റിൽ വലിയ സ്വാധീനം ഉണ്ടാക്കാൻ ആപ്പിന് കഴിഞ്ഞിരുന്നില്ല. പക്ഷേ സ്വകാര്യതയെ കുറിച്ചുള്ള ആശങ്കകൾ വിദേശ ആപ്പുകൾ ഉപയോഗിക്കുന്നതിൽ നിന്നും ഇന്ത്യക്കാരെ അകറ്റുകയായിരുന്നു. വിദേശ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനവും ഇന്ത്യൻ മെസ്സേജിങ് ആപ്പ് ജനകീയമാകുന്നതിന് സഹായകമായി.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പോലുള്ള പ്രമുഖരുടെ പ്രോത്സാഹനവും അറട്ടൈയുടെ വളർച്ചയ്ക്ക് സഹായകമായി. കൂടാതെ വാട്സാപ്പ് പോലുള്ള മെസ്സേജിങ് ആപ്പിന് സമാനമായ ഇന്റർഫൈസ് ആണ് അറട്ടൈയുടേത്. യൂസർ ഫ്രണ്ട്ലിയായ ഇന്റർഫൈസ് കൂടുതൽ ആളുകളെ അറട്ടൈയിലേക്ക് ആകർഷിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top