ഇന്ത്യയിലെ 47 % മന്ത്രിമാർക്കും ക്രിമിനൽ കേസുകൾ; അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ റിപ്പോർട്ട് പുറത്ത്

ഇന്ത്യയിലെ 47 ശതമാനം മന്ത്രിമാർക്കെതിരെയും ക്രിമിനൽ കേസുകൾ ഉണ്ടെന്ന് തെരഞ്ഞെടുപ്പ് അവകാശ സംഘടനയായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ (ADR) റിപ്പോർട്ട്. കൊലപാതകം കിഡ്നാപ്പിംഗ് സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തുടങ്ങിയ കുറ്റകൃത്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. 27 സംസ്ഥാന നിയമസഭകളിൽ നിന്നും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും 643 മന്ത്രിമാരിൽ 302 മന്ത്രിമാർ ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന റിപ്പോർട്ടിൽ പറയുന്നു.

302 മന്ത്രിമാരിൽ 174 പേർ ഗുരുതരമായ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണെന്നും റിപ്പോർട്ടിൽ പറയുന്നു. 336 ബിജെപി മന്ത്രിമാരിൽ 136 പേർക്ക് ക്രിമിനൽ കേസുകൾ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. റിപ്പോർട്ടുകൾ പരാക്രമം ബിജെപി മന്ത്രിമാർക്കാണ് കേസുകൾ കൂടുതൽ. കോൺഗ്രസിലെ 45 മന്ത്രിമാർ ക്രിമിനൽ കേസുകളിൽ പ്രതികളാണെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.

ക്രിമിനൽ കുറ്റങ്ങൾക്ക് തുടർച്ചയായി 30 ദിവസം അറസ്റ്റ് ചെയ്യപ്പെടുകയോ തടങ്കലിൽ വയ്ക്കുകയോ ചെയ്യുന്ന പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും നീക്കം ചെയ്യാൻ ആവശ്യപ്പെടുന്ന മൂന്ന് ബില്ലുകൾ കേന്ദ്രം അവതരിപ്പിച്ചതിന് ശേഷമാണ് റിപ്പോർട്ട് പുറത്തുവന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top