ചികിത്സക്ക് പ്രതിഫലം ലൈംഗികബന്ധം; ഇന്ത്യൻ ഡോക്ടർക്ക് അമേരിക്കയിൽ കുരുക്ക്

ലഹരി ആവശ്യത്തിനായി ഉപയോഗിക്കാവുന്ന സൈകോട്രോപിക് മരുന്നുകൾ തേടിവരുന്ന സ്ത്രീകളെ വലവീശി പിടിക്കുകയായിരുന്നു ഡോക്ടറുടെ മോഡഡ് ഒപ്പറാണ്ടി. അമേരിക്കയിലെ ന്യൂജേഴ്സിയിൽ ഡോക്ടറായ ഇന്ത്യൻ വംശജൻ റിതേഷ് കൽറയ്‌ക്കെതിരെ (51) ആണ് കേസുകൾ. നിലവിൽ വീട്ടുതടങ്കലിൽ ആണ് ഡോക്ടർ.

മരുന്ന് പ്രിസ്‌ക്രൈബ് ചെയ്യണമെങ്കിൽ ഡോക്ടറുടെ ഇത്തരം താൽപ്പര്യങ്ങൾക്ക് വഴങ്ങണം. ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചുവെന്ന ഒന്നിലേറെ സ്ത്രീകളുടെ പരാതിയിലാണ് കേസുകൾ. ഡോക്ടറിൽ നിന്ന് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായിട്ടുണ്ട് എന്നും പോലീസിനോട് വെളിപ്പെടുത്തി. ലഹരി വിമോചന ചികിൽസയിൽ ഇരുന്നവർക്കും ഡോക്ടർ ലഹരി നൽകിയതായി കണ്ടെത്തിയിട്ടുണ്ട്.

നിലവിൽ ചികിൽസകൾ നിർത്തി വയ്പിച്ചിരിക്കുകയാണ്. ക്ലിനിക് അടച്ചുപൂട്ടേണ്ടി വരുമെന്നും ഉറപ്പായിട്ടുണ്ട്. സ്വന്തം നേട്ടങ്ങൾക്കും ലൈംഗിക താത്പര്യത്തിനും വേണ്ടി രോഗികളെ ഉപകരണങ്ങളാക്കി മെഡിക്കൽ ലൈസൻസുകൾ ദുരുപയോഗിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് യുഎസ് അറ്റോർണി അലിന ഹബ്ബാ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top