രജിസ്‌റ്റേർഡ് പോസ്റ്റ് ഇനി ഇല്ല; തപാല്‍ വകുപ്പിന്റെ പുതിയ പരിഷ്‌കാരം; പകരം എന്ത് ?

ഇന്ത്യന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് കാലങ്ങളായി ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന ഒരു സേവനം കൂടി അവസാനിപ്പിക്കുന്നു. രജിസ്റ്റേർഡ് പോസ്റ്റ് (Registered post ) സംവിധാനമാണ് നിര്‍ത്തലാക്കുന്നത്. സെപ്റ്റംബര്‍ ഒന്നു മുതല്‍ ഈ സേവനം ഓര്‍മ്മയാകും. ഇനി സാധാരണ തപാലും സ്പീഡ് പോസ്റ്റും (Speed post ) മാത്രമാകും ഉണ്ടാവുക.

പ്രാധാന്യമുള്ള കത്തുകളുടേയും മറ്റ് സാധനങ്ങളുടേയും സുരക്ഷിതമായ കൈമാറ്റം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് രജിസ്റ്റേർഡ് തപാല്‍ സേവനം നല്‍കിയിരുന്നത്. പരമാവധി സുരക്ഷ ഉറപ്പാക്കി മേല്‍വിലാസക്കാരന്റെ പക്കല്‍ കൃത്യമായി എത്തിക്കുകയും ഉപഭോക്താവിന് കൈമാറി എന്നുറപ്പാക്കാന്‍ ഒപ്പ് വാങ്ങുന്നതും രജിസ്റ്റേർഡ് പോസ്റ്റിന്റെ പ്രത്യേകതയാണ്.

രജിസ്റ്റേർഡ് തപാല്‍ സ്പീഡ് പോസ്റ്റുമായി ലയിപ്പിക്കുകയാണെന്ന് കേന്ദ്ര തപാല്‍ വകുപ്പ് ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കി. തപാല്‍ സേവനം കാര്യക്ഷമമാക്കാനും ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താനുമാണ് ഈ മാറ്റം എന്നാണ് ഉത്തരവില്‍ പറയുന്നത്. എല്ലാ വകുപ്പുകളും ഡയറക്ടറേറ്റുകളും നിലവില്‍ അവരുടെ സംവിധാനം പുതിയ രീതിയിലേക്ക് മാറ്റാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നും തപാല്‍ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

രജിസ്റ്റേർഡ് പോസ്റ്റ് എന്ന് രേഖപ്പെടുത്തുന്നത് ഉപഭോക്താക്കള്‍ ഒഴിവാക്കണം എന്നും തപാല്‍ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top