ശബരിമലയിലേക്ക് രാഷ്ട്രപതി വരുന്നു; ഒക്ടോബര്‍ 20ന് സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശം

രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമല ദര്‍ശനത്തിന് എത്തുന്നു. അടുത്തമാസമാകും സന്ദര്‍ശനം. തുലാമാസ പൂജകള്‍ക്കായി നട തുറക്കുമ്പോള്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാനാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. ഒക്ടോബര്‍ 16നാണ് മാസ പൂജകള്‍ക്കായി നട തുറക്കുക. മേല്‍ശാന്തി നറുക്കെടുപ്പ് അടക്കമഉള്ള ചടങ്ങുകള്‍ അപ്പോഴാണ് നടക്കുന്നത്.

മാസപൂജയുടെ അവസാന ദിവസമായ ഒക്ടോബര്‍ 20ന് രാഷ്ട്രപതി ശബരിമലയില്‍ ദര്‍ശനം നടത്താനാണ് സാധ്യത. രാഷ്ട്രപതി ഭവന്‍ സാഹചര്യം ചോദിച്ചിരുന്നുവെന്ന്
ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എല്ലാ ക്രമീകരണങ്ങളും ഒരുക്കാം എന്ന് അറിയിച്ചതായും മന്ത്രി പറഞ്ഞു. മേയ് 19ന് രാഷ്ട്രപതി ശബരിമലയില്‍ എത്തുമെന്ന് അറിയിച്ചിരുന്നതാണ്. അതിനു വേണ്ടിയുള്ള ക്രമീകരണങ്ങള്‍ ഒരുക്കാനുള്ള നടപടികളും തുടങ്ങിയിരുന്നു. എന്നാല്‍ ഇന്ത്യ – പാക്കിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് യാത്ര റദ്ദാക്കുക ആയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top