ഒളിച്ചോടുന്ന കുട്ടികളുടെ രക്ഷകരായി ആര്‍പിഎഫ്; ഒരു വര്‍ഷത്തിനിടയില്‍ 16000 പേരെ വീണ്ടെടുത്തു

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ വീട്ടില്‍ നിന്ന് ഒളിച്ചോടിയ 16000 കുട്ടികളെ റെയില്‍വെ രക്ഷപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. 2024 ജൂണ്‍ മുതല്‍ 2025 ജൂണ്‍ വരെയുള്ള കണക്കാണിത്. ഈ വര്‍ഷം ജൂണ്‍ 30 വരെ മാത്രം 4177 ആണ്‍കുട്ടികളേയും 1911 പെണ്‍കുട്ടികളേയും രക്ഷപ്പെടുത്തിയെന്ന് റെയില്‍വെ വ്യക്തമാക്കി.

നിസ്സാര കാരണങ്ങളുടെ പേരില്‍ കുഞ്ഞുങ്ങള്‍ വീട് വിട്ട് ഓടിപ്പോകുന്ന സംഭവങ്ങള്‍ രാജ്യത്ത് പതിവാണ്. കൂടുതല്‍ കുട്ടികളും ട്രെയിന്‍ മാര്‍ഗമാണ് മിക്കപ്പോഴും ഒളിച്ചോട്ടം നടത്തുന്നത്. 2024ല്‍ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഓടിപ്പോയ 7570 ആണ്‍കുട്ടികളേയും 3344 പെണ്‍കുട്ടികളേയും ആര്‍പിഎഫ് രക്ഷിച്ചിട്ടുണ്ട്.

മിക്കവരേയും ട്രെയിനിന് ഉള്ളില്‍ നിന്നാണ് കണ്ടെത്തിയത്. 2018 ഒക്ടോബറിലാണ് കുട്ടികളെ രക്ഷിച്ചെടുക്കുന്ന നന്‍ഹെ ഫാരിസ്‌തെ ( Nanhe faristey) എന്ന പദ്ധതിക്ക് റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് രൂപം കൊടുത്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top