യാത്രാനിരക്കുകൾ ഉയർത്തി റെയിൽവേ; അറിയാം പുതുക്കിയ നിരക്കുകൾ

രാജ്യത്ത് ട്രെയിൻ ടിക്കറ്റ് നിരക്കുകൾ വർധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ തീരുമാനിച്ചു. ക്രിസ്മസിന് തൊട്ടുപിന്നാലെ, ഡിസംബർ 26 മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. ദീർഘദൂര യാത്രക്കാർക്കാണ് ഈ വർധനവ് പ്രധാനമായും ബാധിക്കുക. നിരക്ക് വർധനയിലൂടെ പ്രതിവർഷം 600 കോടി രൂപയുടെ അധിക വരുമാനമാണ് റെയിൽവേ ലക്ഷ്യമിടുന്നത്.

215 കിലോമീറ്ററിന് മുകളിലുള്ള ജനറൽ ക്ലാസ് യാത്രകൾക്ക് കിലോമീറ്ററിന് ഒരു പൈസ വീതം വർധിക്കും. മെയിൽ നോൺ- എസി, എസി ക്ലാസുകൾക്ക് കിലോമീറ്ററിന് 2 പൈസയും വർധിപ്പിച്ചിട്ടുണ്ട്. ലോക്കൽ ട്രെയിനുകൾക്ക് നിരക്ക് വർധനയില്ല. സീസൺ ടിക്കറ്റുകൾക്കും നിരക്കുകളിൽ മാറ്റമില്ല.

Also Read :

പുതിയ നിരക്ക് പ്രകാരം, എസി അല്ലെങ്കിൽ നോൺ-എസി കോച്ചുകളിൽ 500 കിലോമീറ്റർ സഞ്ചരിക്കാൻ 10 രൂപ അധികമായി നൽകേണ്ടി വരും. ഇക്കഴിഞ്ഞ ജൂലൈ മാസത്തിലും റെയിൽവേ നിരക്കുകളിൽ നേരിയ വർധന വരുത്തിയിരുന്നു. റെയിൽവേയുടെ പ്രവർത്തന ചിലവിലുണ്ടായ വർധനവാണ് നിരക്ക് പരിഷ്കരണത്തിന് കാരണമായി റെയിൽവേ ചൂണ്ടിക്കാണിക്കുന്നത്.

ജീവനക്കാരുടെ ശമ്പളം, പെൻഷൻ ബാധ്യതകൾ എന്നിവ കുത്തനെ ഉയർന്നു. 2024-25 സാമ്പത്തിക വർഷത്തിൽ ആകെ പ്രവർത്തന ചിലവ് 2.63 ലക്ഷം കോടി രൂപയായി വർധിച്ചിട്ടുണ്ട്. ഈ സാമ്പത്തിക ആഘാതം കുറയ്ക്കാനാണ് നിരക്ക് വർധിപ്പിക്കുന്നതെന്ന് റെയിൽവേ വക്താക്കൾ അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top