മാസ്സായി ഇന്ത്യൻ രൂപ; ട്രംപിന്‍റെ ഭീഷണികളെ വകവയ്ക്കാതെ മുന്നേറ്റം

ഇന്ത്യയെ വരുതിയിലാക്കാൻ അമേരിക്ക ചുമത്തിയ താരിഫ് നയങ്ങളിൽ അടിപതറാതെ സമ്പത്ത് വ്യവസ്ഥ. നയതന്ത്ര ഉപരോധങ്ങൾ നിലനിൽക്കുമ്പോഴും രൂപയുടെ മൂല്യം ഉയരുകയാണ്. 28 പൈസയുടെ ഉയർച്ചയാണ് വിനിമയം തുടങ്ങിയപ്പോൾ തന്നെ കൂടിയത്. നിലവിൽ ഒരു ഡോളറിന് 87 രൂപ 98 പൈസ എന്ന വിനിമയ നിരക്കാണ് നിലനിൽക്കുന്നത്. അമേരിക്കൻ ഉപരോധത്തിനു പിന്നാലെ രൂപയുടെ മൂല്യം ഇടിയും എന്ന വിദേശ സാമ്പത്തിക വിദഗ്ധരുടെ കണ്ടെത്തലുകളെ കാറ്റിൽ പറത്തി കൊണ്ടാണ് രൂപയുടെ ഉയർച്ച.

Also Read : അമേരിക്കയെ വരുതിയിലാക്കിയ ഇന്ത്യൻ നയതന്ത്രം; ‘മോദി മൈ ഫ്രണ്ട്’ എന്ന് ട്രംപ്

സമ്മർദ്ദങ്ങളിൽ ഇന്ത്യ വഴങ്ങുന്നില്ല എന്ന് കണ്ടിട്ടും പ്രതികാരച്ചുങ്കത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ഡോണൾഡ് ട്രംപ്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ തീരുവ ഇനിയും ഉയർത്തുമെന്ന ഭീഷണിയും ട്രംപ് ഉയർത്തുന്നുണ്ട്. വിദേശ സമ്മർദ്ദങ്ങൾക്ക് മുന്നിൽ ധീരമായ നിലപാടെടുക്കാൻ തന്നെയാണ് ഇന്ത്യൻ ഭരണകൂടത്തിന്റെ തീരുമാനം.

Also Read : അമേരിക്കക്കെതിരെ ഇന്ത്യൻ ടൂത്ത്പേസ്റ്റ് കമ്പനി; അറിയാം വൻകിട കുത്തകക്കെതിരെയുള്ള ഇന്ത്യൻ പോരാട്ടം

ട്രംപിന്റെ തീരുവ നയത്തിനെതിരെ ബ്രിക്സ് ഉച്ചകോടിയിൽ ഇന്ത്യ കർശന നിലപാട് സ്വീകരിച്ചു. വ്യാപാര ബന്ധത്തിനിടയിൽ അനാവശ്യ കടമ്പകൾ സൃഷ്ടിക്കുന്നത് ശരിയല്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഉച്ചകോടിയിൽ പറഞ്ഞു. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യക്ക് തീരുവ ഏർപ്പെടുത്തിയത് പരോക്ഷമായി സൂചിപ്പിച്ചായിരുന്നു ജയശങ്കറിന്റെ പ്രസ്താവന.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top