ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ട കാറിന്റെ ഗ്ലാസ് തുടച്ചതിന് 2300 രൂപ; തരില്ലെന്ന് പറഞ്ഞപ്പോൾ ഭീഷണി മുഴക്കി വിദ്യാർത്ഥി

കാറുകൾ ട്രാഫിക് സിഗ്നലിൽ നിർത്തിയിടുമ്പോൾ ഗ്ലാസ് തുടയ്ക്കാൻ നാടോടി സ്ത്രീകളൊക്കെ വരുന്നത് പതിവാണ്. അവർ ചോദിക്കാതെ തന്നെ ഗ്ലാസ് വൃത്തിയാക്കുകയും ചെയ്യും. കാർ ഉടമ എന്തെങ്കിലും തുച്ഛമായ പൈസ ഇതിനു നൽകും. എന്നാൽ ചോദിക്കാതെ തന്നെ കാറിന്റെ ഗ്ലാസ് തുടച്ചിട്ട് ആവശ്യപ്പെട്ടത് 2300 രൂപയാണ്. പണം നൽകാൻ കഴിയില്ല എന്ന് പറഞ്ഞപ്പോൾ ഭീഷണിയും

യുകെയിലെ ബർമിംഗ്ഹാമിലാണ് സംഭവം നടന്നത്. ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ചില്ല് തുടക്കാൻ എത്തിയത് ഒരു ഇന്ത്യൻ വിദ്യാർത്ഥിയാണ്. കാർ ഉടമയുടെ അനുമതിയില്ലാതെ തന്നെ വിദ്യാർത്ഥി ഗ്ലാസ് തുടയ്ക്കുകയും ചെയ്തു . ഇതിന് പിന്നാലെയാണ് 2300 രൂപ വേണമെന്ന് വിദ്യാർത്ഥി ആവശ്യപ്പെട്ടത്. എന്നാൽ കാർ ഉടമ ഇതിന് തയ്യാറായില്ല. തുടർന്ന് ഇവർ തമ്മിൽ വാക്ക് തർക്കമുണ്ടായി. താൻ ആവശ്യപ്പെട്ടിട്ടല്ല ഗ്ലാസ് തുടച്ചത് എന്നും ഇത്രയും തുക നൽകാൻ കഴിയില്ലന്നും പറഞ്ഞു.

എന്നാൽ ജീവിത ചിലവ് കൂടുതലാണെന്നും 2300 രൂപ കിട്ടിയേ മതിയാകൂയെന്ന് പറഞ്ഞു കാർ തടയുകയും ചെയ്തു. പണം നൽകാതെ കാർ എടുത്താൽ തന്റെ ശരീരത്തിലൂടെ ആയിരിക്കും അത് എടുക്കുക എന്നും പെൺകുട്ടി ഭീഷണി മുഴക്കി. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വീഡിയോയ്ക്ക് താഴെ കുട്ടിയെ വിമർശിച്ച് നിരവധി കമന്റുകളും വരുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top