ജെൻ സികൾ തീയിട്ട ഹോട്ടലിൽ നിന്ന് എടുത്തു ചാടി; ഇന്ത്യൻ വനിതയ്ക്ക് ദാരുണാന്ത്യം

സർക്കാർ വിരുദ്ധ പ്രക്ഷോഭം നടക്കുന്ന നേപ്പാളിൽ ഇന്ത്യൻ വനിതയ്ക്ക് ദാരുണാന്ത്യം. നേപ്പാളിൽ തീർത്ഥാടനത്തിന് എത്തിയ 55 കാരിയായ രാജേഷ് ഗോലയാണ് മരിച്ചത്. പ്രക്ഷോഭക്കാർ തീയിട്ട ഹോട്ടലിൽ നിന്ന് രക്ഷപ്പെടാൻ എടുത്ത് ചാടിയപ്പോഴാണ് മരണം സംഭവിച്ചത്. ഇവരോടൊപ്പം ചാടിയ ഭർത്താവ് റാംവീര്‍ സിംഗ് ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
പ്രശസ്തമായ പശുപതിനാഥ് ക്ഷേത്രം സന്ദർശിക്കാനാണ് സെപ്റ്റംബർ ഏഴിന് രാജേഷ് ഗോലയും രാംവീർ സിംഗും നേപ്പാളിൽ എത്തിയത്. ഒരു പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു ഇവർ താമസിച്ചിരുന്നത്. പ്രക്ഷോഭം ശക്തമായതോടെ പ്രതിഷേധക്കാർ ഹോട്ടലിന് തീയിട്ടു. നാലാം നിലയിൽ കുടുങ്ങിയ ഇവർ രക്ഷപ്പെടാൻ വേറെ മാർഗ്ഗമില്ലാതെയാണ് ജനാലയിലൂടെ പുറത്തേക്ക് ചാടിയത്
പുറത്തേക്ക് ചാടിയവരെ രക്ഷിക്കാൻ രക്ഷാപ്രവർത്തകർ താഴെ കിടക്ക വിരിച്ചെങ്കിലും രാജേഷ് ഗോല വീണത് ഇതിന് വെളിയിലായിരുന്നു. തുടർന്നായിരുന്നു മരണം സംഭവിച്ചത്. നേപ്പാൾ അധികൃതർ ഫോണിലൂടെയാണ് മരണവാർത്ത മകൻ വിശാലിനെ അറിയിച്ചത്. ഇവരുടെ മൃതദേഹം ഗാസിയാബാദിലെ വീട്ടിലേക്ക് കൊണ്ടുപോകും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here