ഇന്ത്യൻ വനിത അമേരിക്കയിൽ വെടിയേറ്റ് മരിച്ചു; ആക്രമണം മോഷണ ശ്രമം തടയുന്നതിനിടെ

അമേരിക്കയിൽ ഇന്ത്യൻ വനിതയെ വെടിവെച്ച് കൊന്നു. മോഷണശ്രമം തടയുന്നതിനിടെയാണ് വെടിയേറ്റത്. ഗുജറാത്ത് സ്വദേശിനി കിരൺ പട്ടേൽ ആണ് കൊല്ലപ്പെട്ടത്. കിരൺ ജോലി ചെയുന്ന കടയിൽ എത്തിയാണ് മോഷ്ടാക്കൾ വെടിയുതിർത്തത്.

രാത്രിയിൽ കടയ്ക്ക് പുറത്ത് വെടിയൊച്ച കേട്ടതും കിരൺ വിവരം പൊലീസിനെ അറിയിച്ചു. എന്നാൽ അപ്പോഴേക്കും മോഷ്ടാക്കൾ കടയ്ക്കുള്ളിലേക്ക് കയറി കിരണിനോട് പണം ആവശ്യപ്പെട്ടു. എന്നാൽ കിരൺ അതിന് തയ്യാറായില്ല. തുടർന്ന് മോഷ്ടാക്കൾ അവർക്കു നേരെ വെടിവച്ചു. എന്നാൽ അത് കൊണ്ടില്ല. പിന്നീട് കിരൺ ആക്രമിയെ സാധനങ്ങൾ വാരി എറിഞ്ഞ് പുറത്തേക്ക് ഓടി.

എന്നാൽ, പിന്തുടർന്നെത്തിയ ആക്രമികൾ കിരണിനെ വീണ്ടും വെടി വയ്ക്കുകയായിരുന്നു. വളരെ കാലമായി ഇതേ കടയിൽ ജോലി ചെയ്യുകയായിരുന്നു കിരൺ. കടയുടെ പാർക്കിംഗ് ഏരിയയിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്ന മൃതദേഹം ലഭിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. അക്രമികൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top