യുഎസിൽ ഇന്ത്യൻ വനിതയെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ; അക്രമണം മോഷണ ശ്രമത്തിനിടെ

അമേരിക്കയിൽ ഇന്ത്യൻ വനിതയെ വെടിവെച്ച് കൊന്ന സംഭവത്തിൽ പ്രതി പിടിയിൽ. ഗുജറാത്ത് സ്വദേശിയായ കിരൺ പട്ടേലിനെ ആണ് പ്രതി കൊലപ്പെടുത്തിയത്. മോഷണം ശ്രമം തടയുന്നതിനിടയാണ് കിരണിന് വെടിയേറ്റത്. 21 കാരനായ സീഡൻ മാക്ക് ഹിൽ ആണ് അറസ്റ്റിൽ ആയത്. ചാൾസ് നഥാൻ ക്രോസ്‌ബൈ എന്നയാളെയും ഇയാൾ ഇതേ ദിവസം കൊലപ്പെടുത്തിയിരുന്നു.

ഡിഡി ഫുട്ട് മാർക്കറ്റിന്റെ പാർക്കിംഗ് ഏരിയയിലാണ് 49കാരിയായ കിരണിനെ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. ഇതേ കടയിലെ ജീവനക്കാരിയായിരുന്നു കിരൺ. സംഭവ ദിവസം രാത്രി കടയിലെ പണം എണ്ണുന്നതിനിടെയാണ് ആക്രമികൾ എത്തുന്നത്. യുവതിയോട് പണം ആവശ്യപ്പെട്ടു. എന്നാൽ പണം നൽകാൻ കിരൺ തയ്യാറായില്ല. തുടർന്നാണ് കിരണിന് നേരേ അക്രമികൾ വെടിയുതിർത്തത്. എന്നാൽ അത് കൊണ്ടിരുന്നില്ല. പിന്നീട് അവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവേയാണ് ആക്രമികൾ വീണ്ടും പുറകെ എത്തി വെടിവെച്ചത്.

രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം പൊലീസിന് ലഭിച്ചത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം ആരംഭിച്ചിച്ചത്. സൗത്ത് കരോലിന ലോ എൻഫോഴ്‌സ്‌മെന്റ് ‌ഡിവിഷനും യൂണിയൻ പബ്ളിക് സേഫ്‌ടി ഉദ്യോഗസ്ഥരും ചേർന്നാണ് പ്രതിയെ പിടികൂടിയത്. സൗത്ത് ചർച്ച് സ്ട്രീറ്റിലെ വീട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഈ സമയം പ്രതി പൊലീസുകാരെ ആക്രമിച്ചിരുന്നു. ബലപ്രയോഗത്തിലൂടെയാണ് പ്രതിയെ കീഴ്പെടുത്തിയത്. കൊലക്കുറ്റം ചുമത്തിയാണ് ഇയാളെ ജയിലിൽ അടച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top