സിന്ദൂർ ഓപ്പറേഷനിലൂടെ ഇന്ത്യയുടെ മാനംകാത്ത പരാഗ് ജെയിൻ RAW മേധാവിയാകും; ചാരവൃത്തിയിൽ രണ്ടു പതിറ്റാണ്ടിൻ്റെ പ്രവൃത്തിപരിചയം

ഓപ്പറേഷൻ സിന്ദൂരിലെ പ്രധാന ഇന്റലിജൻസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മുതിർന്ന ഐപിഎസ് ഓഫീസർ പരാഗ് ജെയിനിനെ ‘റോ’ (Research And Analysis Wing) തലവനായി നിയമിച്ചു. നിലവിലെ ചീഫ് രവി സിൻഹക്ക് ശേഷം റോയിൽ രണ്ടാമത് മുതിർന്ന ഉദ്യോഗസ്ഥനാണ് ജെയിൻ. വ്യോമ നിരീക്ഷണം ഉൾപ്പെടെയുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന റോയുടെ ഏവിയേഷൻ റിസർച്ച് സെന്ററിന്റെ തലവനാണ് ജെയിൻ ഇപ്പോൾ. 1989 ബാച്ച് പഞ്ചാബ് കേഡർ ഉദ്യോഗസ്ഥനാണ് പരാഗ് ജെയിൻ.

രഹസ്യാന്വേഷണ വിഭാഗത്തിൽ ദീർഘകാലത്തെ പരിചയസമ്പത്തുണ്ട്. പഞ്ചാബിലേക്ക് ഭീകരവാദ നുഴഞ്ഞു കയറ്റം തടയുന്നതിൽ ഗണ്യമായ പങ്ക് വഹിച്ചിട്ടുണ്ട്. പാകിസ്ഥാന്റെ രഹസ്യ വിവരങ്ങൾ ചോർത്തുന്നതിലൂടെ അജിത് ഡോവലിന്റെ പ്രശംസ പിടിച്ചുപറ്റിയ ഉദ്യോഗസ്ഥനുമാണ്. ആർട്ടിക്കിൾ 370 റദ്ദാക്കിയ സമയത്ത് അമിത്ഷായുടെ നിർദേശ പ്രകാരം ജമ്മു കശ്മീരിൽ സേവനം അനുഷ്ഠിച്ചിരുന്നു. തന്ത്രപ്രധാനമായ ശ്രീലങ്കയിലെയും കാനഡയിലെയും ഇന്ത്യൻ മിഷനുകളുടെ ഭാഗമായി പ്രവർത്തിച്ചിട്ടുമുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top