ഇന്ത്യയുടെ ത്രിശക്തി; അതിർത്തിയിൽ യുദ്ധവിമാനങ്ങളുടെ ഇടിമുഴക്കം!

ഇന്ത്യൻ സൈന്യത്തിൻ്റെ കരുത്ത് ലോകത്തിന് മുന്നിൽ വീണ്ടും പ്രകടമാക്കിക്കൊണ്ട് ‘ത്രിശൂൽ’ എന്ന പേരിൽ സൈനികാഭ്യാസം ആരംഭിച്ചു. ഇന്ത്യൻ കരസേന, നാവികസേന, വ്യോമസേന എന്നിവ ഒരുമിച്ച് പങ്കെടുക്കുന്നതാണ് ഈ മെഗാ സൈനികാഭ്യാസം. ഗുജറാത്തിലെ സർ ക്രീക്ക് മേഖലയോട് ചേർന്ന ഭാഗങ്ങളിലും രാജസ്ഥാൻ മരുഭൂമിയിലുമാണ് പ്രധാനമായും അഭ്യാസങ്ങൾ നടക്കുക. 10 ദിവസം നീണ്ടുനിൽക്കുന്ന ‘ത്രിശൂൽ’ നവംബർ 10 വരെയാണ് നടക്കുക.

‘ത്രിശൂൽ’ എന്നത് വെറുമൊരു പരിശീലനമല്ല. ഇന്ത്യയുടെ മൂന്ന് സേനാവിഭാഗങ്ങളും ഒരുമിച്ച് യുദ്ധം ചെയ്യുന്നതിനുള്ള കഴിവ് പരീക്ഷിക്കുന്ന ഒരു സംയുക്ത യുദ്ധക്കളരിയാണിത്. 20,000ത്തിലധികം സൈനികരാണ് ഇതിൽ പങ്കെടുക്കുന്നത്. വ്യോമസേനയുടെ റഫാൽ, സുഖോയ്-30 തുടങ്ങിയ അത്യാധുനിക യുദ്ധവിമാനങ്ങൾ. കരസേനയുടെ അത്യാധുനിക ടാങ്കുകൾ, മിസൈൽ സംവിധാനങ്ങൾ. നാവികസേനയുടെ ഗുജറാത്ത് തീരത്തോട് ചേര്‍ന്ന് യുദ്ധക്കപ്പലുകൾ എതുടങ്ങിയവ ത്രിശൂലിൽ പങ്കെടുക്കും. ശത്രുക്കളുടെ ഡ്രോണുകളെ തകർക്കാനുള്ള കഴിവ്, സൈബർ യുദ്ധത്തിനുള്ള തയ്യാറെടുപ്പ്, തദ്ദേശീയമായി നിർമ്മിച്ച ആയുധങ്ങളുടെ ശക്തി എന്നിവയെല്ലാം അഭ്യാസത്തിൽ പരിശോധിക്കും.

എന്നാൽ, പാക് അതിർത്തിയോട് ചേർന്ന് ഇന്ത്യ ഇത്രയും വലിയൊരു അഭ്യാസം നടത്തുന്നത് പാകിസ്ഥാനെ ആശങ്കയിലാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ഈ സൈനിക നീക്കം കാരണം പാകിസ്ഥാൻ തങ്ങളുടെ വ്യോമാതിർത്തിയുടെ ചില ഭാഗങ്ങൾ താൽക്കാലികമായി അടച്ചു. പാക് നാവികസേനയുടെ മേധാവി ഉൾപ്പെടെയുള്ളവർ സർ ക്രീക്ക് അതിർത്തി സന്ദർശിക്കുകയും അതിർത്തിയിൽ സൈന്യത്തിന് കനത്ത ജാഗ്രതാ നിർദേശം നൽകുകയും ചെയ്തു. പാകിസ്ഥാന് ശക്തമായ ഒരു സന്ദേശം നൽകാൻ ഈ അഭ്യാസത്തിലൂടെ ഇന്ത്യക്ക് കഴിയുമെന്നാണ് പ്രതിരോധ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top