ഇൻഡിഗോ പ്രതിസന്ധി മുതലെടുക്കേണ്ട! ടിക്കറ്റ് നിരക്ക് കൂട്ടിയാൽ കർശന നടപടിയെന്ന് കേന്ദ്രം

ഇൻഡിഗോ വിമാന സർവീസുകൾ രാജ്യവ്യാപകമായി തകരാറിലായതിനെ തുടർന്ന് പല റൂട്ടുകളിലും വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ചതിനെതിരെ കർശന നടപടിയെടുത്തു കേന്ദ്ര സർക്കാർ. ടിക്കറ്റ് നിരക്കിന് പരിധി നിശ്ചയിച്ച് ഉടൻ നടപ്പാക്കാൻ വ്യോമയാന മന്ത്രാലയം നിർദ്ദേശം നൽകി.

എല്ലാ വിമാനക്കമ്പനികളും പുതിയ നിരക്ക് പരിധി കർശനമായി പാലിക്കണം. പ്രവർത്തനങ്ങൾ സാധാരണ നിലയിലാകുന്നതുവരെ ഈ നിയന്ത്രണം തുടരും. മുതിർന്ന പൗരന്മാർ, വിദ്യാർത്ഥികൾ, ചികിത്സാ ആവശ്യക്കാർ എന്നിവരുൾപ്പെടെയുള്ള യാത്രക്കാർ ചൂഷണം ചെയ്യപ്പെടുന്നത് തടയാൻ ഈ നടപടി അനിവാര്യമാണെന്ന് സർക്കാർ അറിയിച്ചു.
വിമാനക്കമ്പനികളും ഓൺലൈൻ ട്രാവൽ പ്ലാറ്റ്‌ഫോമുകളും ഈ നിരക്കുകൾ പാലിക്കുന്നുണ്ടോയെന്ന് തത്സമയം നിരീക്ഷിക്കും. ഇത് പാലിക്കാത്തവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

പൈലറ്റുമാരുടെ കുറവും വിമാന സർവീസുകൾ മുൻകൂട്ടി കൃത്യമായി പ്ലാൻ ചെയ്യുന്നതിൽ വന്ന പിഴവുകളുമാണ് ഇൻഡിഗോയുടെ പ്രതിസന്ധി രൂക്ഷമാണ്. ഇന്നലെ മാത്രം മുംബൈയിൽ 109, ഡൽഹിയിൽ 86, ഹൈദരാബാദിൽ 69, ബെംഗളൂരു 50, പൂനെ 42, ചെന്നൈ 30 വിമാനങ്ങൾ ഉൾപ്പെടെ രാജ്യത്തുടനീളം വലിയ തോതിൽ സർവീസുകൾ റദ്ദാക്കി. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും എല്ലാം സാധാരണ നിലയിലാകാൻ ഇനിയും സമയമെടുക്കുമെന്നും വ്യോമയാന അധികൃതർ വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top