വളർത്തുനായയ്ക്ക് അയൽക്കാരന്റെ പേരിട്ടു; കേസെടുത്ത് പൊലീസ്

മധ്യപ്രദേശിലെ ഇൻഡോറിലാണ് ഒരു നായയുടെ പേരിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷമായത്. ഇൻഡോറിലെ ശിവ സിറ്റിയിലാണ് സംഭവം. ഭൂപേന്ദ്ര സിംഗ് എന്നയാളാണ് വളർത്തുനായയ്ക്ക് അയൽക്കാരന്റെ കുടുംബ പേര് ഇട്ടത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.
ഭൂപേന്ദ്ര സിംഗ് തന്റെ നായയ്ക്ക് ‘ശർമ്മ’ എന്നാണ് പേരിട്ടത്. ഇതറിഞ്ഞ അയൽക്കാരായ വീരേന്ദ്ര ശർമ്മയെയും ഭാര്യ കിരണും അസ്വസ്ഥരായിരുന്നു. ഇവരുമായി ഭൂപേന്ദ്രയ്ക്ക് നേരത്തെ തന്നെ തർക്കമുണ്ടായിയുരുന്നു. ഇതിന്റെ പ്രതികാരമായാണ് പേരിട്ടതെന്നാണ് വിവരം. കൂടാതെ ഭൂപേന്ദ്ര സുഹൃത്തുക്കളുടെ മുന്നിൽ വച്ച് മനപ്പൂർവ്വം നായയെ ‘ശർമ്മാ ജി’ എന്ന് വിളിക്കുകയും കളിയാക്കുകയും ചെയ്തു.
കിരൺ ശർമ്മ എത്തി ഇത് ചോദ്യം ചെയ്തതോടെ ഭൂപേന്ദ്ര അക്രമാസക്തനാവുകയും ആളുകളെ കൂട്ടി ഇവരെ മർദിക്കുകയായിരുന്നു. മർദനത്തിൽ ഇവർക്ക് ഗുരുതരമായി പരിക്കേറ്റു. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. രാജേന്ദ്രൻ നഗർ പൊലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു. ഇതിന് പിന്നാലെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here