പനിബാധയിൽ വീണ്ടുമൊരു മരണം… കോഴിക്കോട്ട് ജീവൻ പൊലിഞ്ഞത് ഒന്നര വയസ്സുകാരൻ്റെ
June 8, 2025 4:43 PM

കോഴിക്കോട് പേരാമ്പ്രയിൽ പനി ബാധിച്ച് ചികിത്സയിലിരുന്ന ഒന്നര വയസ്സുകാരന്‍ മരിച്ചു. പേരാമ്പ്ര മുളിയങ്ങല്‍ സ്വദേശി ഈങ്ങാരി ഷംസീറിന്റെ മകന്‍ യസീം ആണ് മരിച്ചത്. ഇന്നലെ പനി കൂടിയതിനെ തുടര്‍ന്ന് പേരാമ്പ്ര സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും ആരോഗ്യസ്ഥിതി വഷളായി.
ഇതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിക്കുകയായിരുന്നു. എന്നാൽ യാത്രക്കിടെ കുട്ടിയുടെ സ്ഥിതി മോശി. തുടർന്ന് മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമ്മ ജര്‍ഷിത കൊടശ്ശേരി, സഹോദരങ്ങള്‍ ഹംദാന്‍ അഹമ്മദ് അജ്മി, ഹാദി അഹമ്മദ് അജ്മി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here