കേരള യൂണിവേഴ്സിറ്റിയിലേക്ക് വിദേശ വിദ്യാർത്ഥികളുടെ ഒഴുക്ക്; യൂറോപ്പിൽ നിന്നും വിദ്യാർഥികൾ കേരളത്തിലേക്ക്

കഴിഞ്ഞ 4 വർഷത്തിനിടെ കേരള യൂണിവേഴ്സിറ്റിയിലേക്കുള്ള വിദേശ വിദ്യാർത്ഥികളുടെ അപേക്ഷയിൽ 138% വർധന. 2021-22 ൽ 1,100 വിദേശികളാണ് കേരള യൂണിവേഴ്സിറ്റിയിലേക്ക് അപേക്ഷ നൽകിയത്. 2025-26 ആയപ്പോഴേക്കും 81 രാജ്യങ്ങൾ നിന്നായി അപേക്ഷകരുടെ എണ്ണം 2,620 ആയി.

ബിരുദ കോഴ്സുകൾക്ക് 1,265, ബിരുദാനന്തര കോഴ്സുകൾക്ക് 1,020, പിഎച്ച്ഡിക്ക് 335, എന്നിങ്ങനെയാണ് ഇതുവരെ കിട്ടിയ അപേക്ഷകളുടെ കണക്ക്. പ്രോസസ്സ് ചെയ്ത അപേക്ഷകൾ അന്തിമ തിരഞ്ഞെടുപ്പിനായി വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിന്റെ പോർട്ടലിൽ സമർപ്പിച്ചിരിക്കുകയാണ്.

ഇറാൻ, ഇറാഖ്, ഒമാൻ, സൗദി അറേബ്യ, ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ്, ഫിലിപ്പീൻസ്, തുർക്ക്മെനിസ്ഥാൻ, താജിക്കിസ്ഥാൻ, ഇന്തോനേഷ്യ, തായ്‌ലൻഡ്, വിയറ്റ്നാം, ദക്ഷിണാഫ്രിക്ക, റഷ്യ, ഫ്രാൻസ്, യുഎസ്എ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് അപേക്ഷകരിൽ കൂടുതലും.

കൊമേഴ്‌സ്, മാനേജ്‌മെന്റ് കോഴ്സുകളാണ് കൂടുതൽ വിദ്യാർത്ഥികളും തിരഞ്ഞെടുത്തിരിക്കുന്നത്. കമ്പ്യൂട്ടർ സയൻസ്, ബയോടെക്‌നോളജി, രസതന്ത്രം, പരിസ്ഥിതി ശാസ്ത്രം, ഗണിതം, ഭൗതികശാസ്ത്രം, സ്റ്റാറ്റിസ്‌റ്റിക്സ് തുടങ്ങിയ ശാസ്ത്ര വിഷയങ്ങൾ പഠിക്കാനായും വിദേശ വിദ്യാർഥികൾ കേരളത്തിലേക്ക് എത്തുന്നുണ്ട്.

കൊളംബിയ, പെറു, യുകെ, യുഎസ്എ എന്നിവയുൾപ്പടെ 52 രാജ്യങ്ങളിൽ നിന്നുള്ള 205 വിദ്യാർത്ഥികൾ ഇപ്പോൾ കേരളയിൽ പഠിക്കുന്നുണ്ട്. കേരളത്തിൽ നിന്ന് വിദേശത്തേക്ക് വിദ്യാർത്ഥികൾ ഒഴുകുമ്പോൾ, വിദേശ വിദ്യാർഥികൾ കേരളത്തിലേക്ക് ത്തുന്നു എന്ന വാർത്ത വലിയ പ്രതീക്ഷ നൽകുന്നതാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top