‘നീ വാക്ക് തെറ്റിച്ചു’; ഉപ്പും മുളകും താരം സിദ്ധാർത്ഥ് പ്രഭുവിനെതിരെ ഇൻഫ്ലുവൻസർ അന്ന ജോൺസൺ

‘ഉപ്പും മുളകും’ താരം സിദ്ധാർത്ഥ് പ്രഭു മദ്യലഹരിയിൽ കാറോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ പോലീസ് കസ്റ്റഡിയിലായതിന് പിന്നാലെ നടനെതിരെ ഗുരുതര ആരോപണവുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അന്ന ജോൺസൺ. 2021-ൽ കൊച്ചിയിൽ രണ്ട് മോഡലുകളുടെ മരണത്തിന് കാരണമായ കാറപകടത്തിന് മുൻപ് നടന്ന വിവാദ ഡിജെ പാർട്ടിയിൽ സിദ്ധാർത്ഥും പങ്കെടുത്തിരുന്നു എന്ന് അന്ന ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ വെളിപ്പെടുത്തുകയായിരുന്നു.

2021 ഒക്ടോബർ 21-ന് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ വെച്ച് താൻ സിദ്ധാർത്ഥിനെ കണ്ടിരുന്നുവെന്നും തന്റെ വ്‌ളോഗ് വീഡിയോയിൽ സിദ്ധാർത്ഥ് പതിഞ്ഞിരുന്നുവെന്നും അന്ന ജോൺസൺ പറയുന്നു. മോഡലുകളുടെ മരണത്തിന് പിന്നാലെ ദുരൂഹത ഉയർന്നപ്പോൾ, തന്റെ ദൃശ്യങ്ങൾ പുറത്തുവിടരുതെന്ന് സിദ്ധാർത്ഥ് തന്നോട് കെഞ്ചിയിരുന്നതായി അന്ന വെളിപ്പെടുത്തി. “ചേച്ചീ എന്റെ ഫോട്ടോകളും വീഡിയോകളും റിവീൽ ചെയ്യല്ലേ” എന്ന് സിദ്ധാർത്ഥ് പറഞ്ഞിരുന്നതായും അവർ കൂട്ടിച്ചേർത്തു.

Also Read : ‘വെള്ളമടിച്ച് ലക്കില്ലാതെ കയറിവരും, പിന്നെ അമ്മയെ അടിക്കലും ചവിട്ടലുമാണ്’; ബിഗ് ബോസ് ഹൗസില്‍ ജീവിതം പറഞ്ഞ് ഋഷി

സിദ്ധാർത്ഥ് മാത്രമല്ല, അന്നത്തെ പാർട്ടിയിൽ മറ്റ് പല മുൻനിര നായികമാരും നടന്മാരും പങ്കെടുത്തിരുന്നെന്നും അവരുടെ റീച്ച് ഉപയോഗിച്ച് പ്രശസ്തി നേടാൻ താൻ ആഗ്രഹിക്കാത്തതിനാലാണ് ഇത്രയും കാലം മിണ്ടാതിരുന്നതെന്നും അന്ന പറയുന്നു. മുൻ മിസ് കേരള അൻസി കബീർ, അഞ്ജന ഷാജൻ എന്നിവർ മരിച്ച 2021-ലെ അപകടത്തിന് പിന്നിലെ ദുരൂഹതകളിലേക്കാണ് അന്നയുടെ വെളിപ്പെടുത്തൽ വിരൽ ചൂണ്ടുന്നത്.

ലഹരി ഉപയോഗിക്കുന്നവരെയല്ല, മറിച്ച് ഇത് യുവജനങ്ങളിലേക്ക് എത്തിക്കുന്ന മാഫിയകളെയാണ് പിടികൂടേണ്ടതെന്നും അന്ന ജോൺസൺ വ്യക്തമാക്കി. മദ്യലഹരിയിൽ കാറോടിച്ച് മറ്റൊരാളെ പരിക്കേൽപ്പിക്കുകയും പോലീസിനെ ആക്രമിക്കുകയും ചെയ്ത സിദ്ധാർത്ഥിന്റെ നിലവിലെ പ്രവൃത്തിയെ വിമർശിച്ച് കൊണ്ടാണ് അന്നയുടെ വീഡിയോ. “ഞാൻ ഇനി ഇതിന് പിന്നലെയൊന്നും പോകില്ല ഞാൻ നന്നായിക്കോളാം എന്ന് നീ എനിക്ക് തന്ന വാക്ക് തെറ്റിച്ചു” എന്ന വിമർശനം വീഡിയോയിൽ കാണാം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top